city-gold-ad-for-blogger

സുനിതയുടെ ഒളിച്ചോട്ടം; കൂടെപ്പോയ ജിത്തുവിന് ബന്ധുക്കളില്ല, പാസ്‌പോര്‍ട്ടില്ല, മൊബൈല്‍ ഫോണുമില്ല; പോലീസ് അന്വേഷണത്തില്‍ ജിത്തുവിനെ കുറിച്ച് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍, ഇതോടെ യുവതി ചതിയില്‍പെട്ടുവെന്ന പേടിയില്‍ ബന്ധുക്കള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2018) ഗള്‍ഫുകാരനായ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത (24) പെട്ടത് ചതിക്കുഴിയിലെന്ന് സൂചന. പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്‌കൈ പാലസിലെ അക്കൗണ്ടന്റുമായ സുനിതയാണ് അമ്പലത്തറയിലെ ഗള്‍ഫുകാരനായ രതീഷിന് ശബ്ദസന്ദേശം അയച്ച് സ്‌കൈ പാലസിലെ ഓപ്പറേഷന്‍ മാനേജര്‍ മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന്‍ മഠത്തില്‍ ജിത്തു(44)വിനോടൊപ്പം ഒളിച്ചോടിയത്.

സുനിതക്ക് പിന്നാലെ ജിത്തു രതീഷിന്റെ മൊബൈലിലേക്കയച്ച ശബ്ദസന്ദേശത്തില്‍ സുനിതയെ താന്‍ കൊണ്ടുപോകുന്നെന്നും രണ്ടു ദിവസത്തിനുള്ളില്‍ രണ്ടുപേരും ഇന്ത്യ തന്നെ വിട്ടുപോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സുനിതയെ അന്വേഷിച്ച് മൂവാറ്റുപുഴയില്‍ചെന്ന അമ്പലത്തറ പോലീസിന് ജിത്തുവിന് പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട ഇയാള്‍ക്ക് ബന്ധുക്കളുമായ നാട്ടുകാരുമായോ യാതൊരു ബന്ധവുമില്ല.

സുനിതയുടെ ഒളിച്ചോട്ടം; കൂടെപ്പോയ ജിത്തുവിന് ബന്ധുക്കളില്ല, പാസ്‌പോര്‍ട്ടില്ല, മൊബൈല്‍ ഫോണുമില്ല; പോലീസ് അന്വേഷണത്തില്‍ ജിത്തുവിനെ കുറിച്ച് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍, ഇതോടെ യുവതി ചതിയില്‍പെട്ടുവെന്ന പേടിയില്‍ ബന്ധുക്കള്‍

അതേ സമയം നാട്ടില്‍ നേരത്തേ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ജിത്തു തമിഴ്‌നാട്ടിലേക്ക് പോയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ച ശേഷമാണ് ഇയാള്‍ കണ്ണൂരിലേക്കെത്തിയതെന്നും കണ്ടെത്താനായി. ഇയാള്‍ക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍ പോലും നിലവിലില്ല. ഡ്രൈവിംഗ് ലൈസന്‍സാകട്ടെ കര്‍ണാടകയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

കണ്ണൂര്‍ സ്‌കൈ പാലസില്‍ ജോലി ചെയ്യുമ്പോഴാണ് സുനിത ജിത്തുവുമായി പരിചയത്തിലായത്. കേവലം ആറുമാസത്തെ ബന്ധത്തിനുള്ളിലാണ് സുനിത ജിത്തുവിനോടൊപ്പം നാടുവിട്ടത്. ഇവര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ളതായാണ് പോലീസിന് ലഭിക്കുന്ന സൂചന. അതേ സമയം സുനിത ജിത്തുവിന്റെ ചതിക്കുഴിയില്‍ പെട്ടതാകാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കാര്യമായ സമ്പാദ്യമൊന്നുമില്ലാത്ത ഇവരുടെ തുടര്‍ജീവിതം എങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം. അതേ സമയം ഇവരോടൊപ്പമുള്ള നാലരവയസുള്ള കുഞ്ഞിന്റെ കാര്യത്തിലാണ് ബന്ധുക്കള്‍ക്കുള്ള ഏക ആശങ്ക. അതേ സമയം സുനിതയെ തിരിച്ചു വേണ്ടെന്നും നാലര വയസുള്ള മകളെ തിരിച്ചു കിട്ടിയാല്‍ മതിയെന്നുമാണ് രതീഷ് പറയുന്നത്.

Related News:
ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ കാമുകനുമായി ഒളിച്ചോടിയ യുവതി ഭര്‍ത്താവിനയച്ച ശബ്ദസന്ദേശം പുറത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Eloped, Top-Headlines, More details about Jithu.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia