city-gold-ad-for-blogger

യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടാ ആക്രമണം: പ്രതികള്‍ അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 24/11/2016) ബൈക്കില്‍ പോവുകയായിരുന്ന യുവാവിനേയും സഹോദരിയേയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ബദിയടുക്ക മൂക്കന്‍ പാറയിലെ രൂപേഷ് (23), ബദിയടുക്ക ചെന്നാര്‍ക്കട്ടയിലെ മിഥുന്‍ (24) എന്നിവരെയാണ് ബദിയടുക്ക പോലീസ് വ്യാഴാഴ്ച രാവിലെ അറസ്റ്റുചെയ്തത്. പ്രതികളെ ഉച്ചയോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ബാറടുക്കയില്‍വെച്ചാണ് അര്‍ത്തിപ്പള്ളയിലെ മഞ്ചുനാഥിനേയും സഹോദരിയേയും സദാചാര ഗുണ്ടാസംഘം ആക്രമിച്ചത്. ബഹളംകേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു.

ഇതിനിടെ സംഭവത്തില്‍ പ്രതിഷേധവുമായി സി പി എം പ്രവര്‍ത്തകര്‍ രംഗത്തുവരികയും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാമെന്ന് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത് ചര്‍ച്ചയില്‍ പങ്കെടുത്ത സി പി എം നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

അക്രമത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടാ ആക്രമണം: പ്രതികള്‍ അറസ്റ്റില്‍

Related News:
ബൈക്കില്‍ പോവുകയായിരുന്ന യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടകളുടെ അക്രമണം; 2 പേര്‍ക്കെതിരെ കേസ്; പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

Keywords:  Moral goons attack; accused arrested, Badiyadukka, kasaragod, Attack, Kerala, Arrest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia