പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിപ്പ്; സുഹൃത്തുക്കളോട് പണം അയക്കാൻ ആവശ്യപ്പെടുന്നത് ഗൂഗിൾ പേ വഴി; ഓപ്പറേഷൻ ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും; സൈബർ സെൽ അന്വേഷണം തുടങ്ങി
Sep 18, 2020, 22:19 IST
കാസർകോട്: (www.kasargodvartha.com 18.09.2020) സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി വിവരം പുറത്ത് വന്നു. സുഹൃത്തുക്കളോട് പണം അയക്കാൻ ആവശ്യപ്പെടുന്നത് ഗൂഗിൾ പേ വഴിയാണ്. ഇതിൻ്റെ ഓപ്പറേഷൻ നടക്കുന്നത് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇത് സംബന്ധിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി. വ്യാജ ഫെയിസ് ബുക്ക് ഐ ഡികൾ സൈബർ സെൽ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ആരും വഞ്ചിതരാകരുതെന്ന് കബളിപ്പിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.
കണ്ണൂർ വിജിലൻസ് സി ഐ ടി പി സുമേഷ് കുംബള എസ് ഐ രാജീവന്‍ കെ പി വി എന്നിവരുടെ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചതോടെയാണ് ഇത് കണ്ട് പിടിക്കാൻ കഴിഞ്ഞത്. അന്വേഷണത്തിൽ മറ്റ് ചില പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഗൂഗിള്‍ പേ വഴി പണമയക്കാന്‍ സുഹൃത്തുക്കള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തൃശ്ശൂര്‍ വരന്തരപ്പള്ളി എസ് ഐ ഐ സി ചിത്തരഞ്ജന്‍റെ വ്യാജ അക്കൗണ്ട് വഴിയും സമാന രീതിയില്‍ പണം തട്ടിയിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം അവരുമായി ചാറ്റിംഗ് നടത്തി വിശ്വാസ്യതയുണ്ടാക്കിയ ശേഷമാണ് പണം ഓണ്‍ലൈനായി അയച്ചുതരാന്‍ ആവശ്യപ്പെടുന്നത്. 10,000നും 20,000 നും ഇടയിലുള്ള തുകയണ് ഇത്തരത്തല്‍ ആവശ്യപ്പെടുന്നത്. ചെറിയ തുകയാണ് എന്നതിനാല്‍ പരിചയക്കാരായ മിക്ക സുഹൃത്തുക്കളും പണം അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കരുതിയിരിക്കണമന്നും പൊലീസും സൈബര്‍ സെല്ലും മുന്നറിയിപ്പ് നല്‍കി.
ടി പി സുമേഷിൻ്റെ രണ്ട് സുഹൃത്തുക്കൾ പണം അയച്ചുകൊടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാൻ കേന്ദ്രമാക്കിയാണ് തട്ടിപ്പ് നടന്നതെന്ന് ഐ പി അഡ്രസ് വെച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജീവൻ എസ് ഐയുടെ പ്രൊഫൈൽ ഉപയോഗിച്ചുള്ള തട്ടിപ്പിന് പിന്നിൽ ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് ഒപ്പറേഷൻ നടന്നിട്ടുള്ളതെന്നാണ് സൂചന ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. കുറ്റ്യാടി എസ് ഐ റഫീഖ്, കൊല്ലം ഏ ആർ ക്യാമ്പ് എസ് ഐ അനിൽകുമാർ, തിരുവനന്തപുരത്തെ ഡി വൈ എസ് പി സുരേഷ് എന്നിവരുടെ പേരിലും വ്യാജ ഐ ഡി ഉണ്ടാക്കി പണം തട്ടിയിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Cheating, Police, Social-Media, Investigation, Top-Headlines, Money laundering by creating fake Facebook profiles in the name of police officers in the state; Cyber cell has started investigation.
< !- START disable copy paste -->

കണ്ണൂർ വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടർ ടി പി സുമേഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ
സോഷ്യൽ മീഡിയ ഇന്നത്തെ കാലഘട്ടത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു കാര്യമാണെന്ന തിരച്ചറിവോടു കൂടിയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത് .കഴിഞ്ഞ ദിവസം 08.09.20 തീയ്യതി കാലത്ത് 730 മണി മുതൽ എനിക്ക് മുപ്പതോളം കോളുകൾ വന്നു .എല്ലാവരും ചോദിച്ചത് ഒരേ കാര്യം 'എന്താണ് പണത്തിന് ഇത്ര അത്യാവശ്യം' ഇതായിരുന്നു ചോദ്യം .അവരോട് കാര്യം തിരക്കിയപ്പോൾ മെസ്സെൻ ജറിൽ അവർക്ക് ഞാൻ അത്യാവശ്യമായി ₹ 10,000 /- രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചിട്ടുണ്ടെന്നും അക്കാര്യം അറിയാനാണ് എന്നെ വിളിച്ചതെന്നും പറഞ്ഞു. വിളിച്ചവരോടൊക്കെ അത്തരം മെസേജുകൾ ഞാൻ ആർക്കും അയച്ചിട്ടില്ലെന്നുള്ള കാര്യം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. പിന്നീട് ഞാൻ കാര്യങ്ങൾ പരിശോധിച്ചതിൽ എൻ്റെ വ്യാജ എഫ് ബി അക്കൗണ്ട് ഉണ്ടാക്കി എൻ്റെ എഫ് ബി സുഹൃത്തുക്കളെ ഫ്രണ്ട് ആക്കിയ ശേഷം എല്ലാവർക്കും മെസെൻജർ വഴി സന്ദേശങ്ങൾ അയച്ച് പണം ആവശ്യപ്പെട്ടതാണെന്ന് മനസിലായി. അപ്പോൾ തന്നെ എഫ് ബി വഴി ഞാൻ എല്ലാവരെയും വിവരം അറിയിക്കുകയും തളിപ്പറമ്പ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. ഇപ്പോൾ ഇത്പോലുള്ള സംഭവം ദിവസേന നടക്കുന്നതായും സമൂഹത്തിൽ വിശ്വാസ്യത ഉള്ള വ്യക്തികളുടെ വ്യാജ എഫ് ബി അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നതായി കാണുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കകത്ത് 10 ഓളം പോലീസ് ഉദ്യോഗസ്ഥൻമാരുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അത് കൊണ്ട് ഫേസ്ബുക് ഫ്രണ്ട് റിക്വസ്റ്റ് ഒരാളുടെത് രണ്ടാമതും വരുമ്പോൾ പരിശോധിച്ച് മാത്രം ആക്സെപ്റ്റ് ചെയ്യുക, പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ വരുമ്പോൾ നേരിട്ട് വിളിച്ച് വെരിഫൈ ചെയ്യുക. ലോട്ടറി അടിച്ചു, ചെറിയ പലിശക്ക് ലോൺ, തുടങ്ങി ഇത്തരം ഓണ്‍ലെെന്‍ തട്ടിപ്പിൻ്റെ കെണിയിൽ പെട്ടെന്ന് നമ്മളൊക്കെ പെട്ടു പോകുന്നത് കൊണ്ട് ഇത്തരം ഓണ്‍ലെെന്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക.