ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഗ്രൂപ്പ് അഡ്മിന്‍ അസ്റ്റില്‍
Jun 13, 2017, 09:21 IST
ആലപ്പുഴ: (www.kasargodvartha.com 13.06.2017) ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ഷാജി തോമസ് ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട തിരുവല്ല സ്വദേശിയായ 30കാരിയെ വിവാഹ വാഗ്ദാനം നല്‍കി ജമ്മുകശ്മീരില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
2014ലാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്കില്‍ ഷാജി അഡ്മിനായുള്ള സ്‌നേഹക്കൂട്ടായ്മ എന്ന ഗ്രൂപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇതേഗ്രൂപ്പില്‍ പരിചയപ്പെട്ട മലപ്പുറം എടവണ്ണയിലെ 35 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഷാജി റിമാന്‍ഡിലായിരുന്നു. എടവണ്ണയിലെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പോലീസ് പറഞ്ഞു. ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് ഷാജി കഴിഞ്ഞിരുന്നത്.
തിരുവല്ല സിഐ ടി രാജപ്പന്‍, എസ്‌ഐ വിനോദ് കുമാര്‍, ട്രാഫിക് എസ്‌ഐ സലിമോന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Keywords: Kerala, Alappuzha, Top-Headlines, news, Social-Media, arrest, Youth, Molestation, Police, Facebook, Group Admin, Molestation: Group admin arrested.