കൊച്ചിയില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; അതിഥി തൊളിലാളികളായ മൂന്നു പേര്‍ അറസ്റ്റില്‍
കൊച്ചി: (www.kasargodvartha.com 25.08.2020) മഞ്ഞുമ്മലില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിഥി തൊളിലാളികളായ മൂന്നു പേര്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് എന്നിവര്‍ അറസ്റ്റിലായത്. മറ്റ് മൂന്നുപേര്‍ സംസ്ഥാനം വിട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.
വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്. തൊഴിലാളികള്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചിലായിരുന്നു ആദ്യ ബലാത്സംഗം. ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഏലൂര്‍ പൊലീസ് കേസെടുത്തു.
Keywords: Kochi, News, Kerala, Arrest, Case, Accused, Top-headlines, Molestation, Police, Girl, Molestation against minor girl; 3 arrested