city-gold-ad-for-blogger

കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; നാടിനെ ഞെട്ടിച്ച് മുഹമ്മദ് ഷെറൂഫിന്റെ മരണം

നീലേശ്വരം: (www.kasargodvartha.com 22.06.2020) നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടത്തില്‍ യുവാവ് മരണപ്പെട്ട സംഭവം നാടിനെ ഞെട്ടിച്ചു. നീലേശ്വരം ഓര്‍ച്ചയിലെ പാലായിയിലെ യൂസഫ് ഹാജി- എന്‍ പി ബീഫാത്വിമ ദമ്പതികളുടെ മകന്‍ എന്‍ പി മുഹമ്മദ് ഷെറൂഫ് (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

ഷെറൂഫ് സഞ്ചരിച്ച ആള്‍ട്ടോ 800 കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം പോലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പുഴയില്‍ നിന്ന് പുറത്തെടുത്ത് നീലേശ്വരത്തെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സെത്തി അരമണിക്കൂര്‍ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാര്‍ പുഴയില്‍ നിന്ന് പുറത്തെടുത്തത്.

വീട്ടില്‍ നിന്നും നീലേശ്വരം ടൗണ്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഷെറൂഫ്. കനത്ത മഴയില്‍ പാലത്തിന് സമീപത്തു വെച്ച് നിയന്ത്രണംനഷ്ടപ്പെട്ട കാര്‍ പുഴയിലേക്ക് പതിക്കുകയായിരുന്നു. ഏവരോടും നല്ല നിലയില്‍ പെരുമാറിയിരുന്ന ഷെറൂഫിന്റെ അപകടമരണം കുടുംബത്തെയും തളര്‍ത്തിയിരിക്കുകയാണ്.

ഷഫീന, റജീന, മുഹമ്മദ് ബാസിത് എന്നിവര്‍ സഹോദരങ്ങളാണ്.

കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; നാടിനെ ഞെട്ടിച്ച് മുഹമ്മദ് ഷെറൂഫിന്റെ മരണം


Keywords: Kasaragod, Kerala, news, Top-Headlines, Death, Neeleswaram, Accidental Death, Car-Accident, River, Mohammed Sheroof's death shocked family
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia