Railway | മൊഗ്രാൽ കൊപ്പളം പ്രദേശത്തേക്കുള്ള വഴിയടച്ച് റെയിൽവേ; പ്രതിഷേധവുമായി നാട്ടുകാർ; യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും ആരോപണം
Jan 11, 2024, 17:35 IST
മൊഗ്രാൽ: (KasargodVartha) യാതൊരു മുന്നറിയിപ്പുമില്ലാതെ മൊഗ്രാൽ കൊപ്പളം പ്രദേശത്തേക്കും, വലിയ ജുമാ മസ്ജിദിലേക്കുമുള്ള വഴി റെയിൽവേ അധികൃതർ അടച്ചതായി ആരോപണം. സംഭവത്തിൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തുള്ള നിരവധി വിദ്യാർഥികൾ റെയിൽപാളം മുറിച്ചുകടന്നാണ് ജുമാ മസ്ജിദ് റോഡ് വഴി സ്കൂളിലേക്ക് പോകുന്നതും, തിരിച്ച് വരുന്നതും.
അതുപോലെ വലിയ ജുമാമസ്ജിദിലേക്ക് പ്രാർഥനയ്ക്കായി എത്തുന്നതും, മരിച്ചവരുടെ മൃതദേഹം പള്ളി വളപ്പിൽ എത്തിക്കുന്നതും ഇത് വഴിയുള്ള റെയിൽപാളം മുറിച്ചുകടന്നാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന ഈ വഴിയാണ് ഇപ്പോൾ റെയിൽവേ അധികൃതർ വ്യാഴാഴ്ച രാവിലെ അടച്ചിരിക്കുന്നത്.
ഇത് വിദ്യാർഥികൾക്കും, പള്ളിയിൽ എത്തുന്ന വിശ്വാസികൾക്കും ദുരിതത്തിന് കാരണമായിട്ടുണ്ട്. പ്രശ്നത്തിൽ ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.