Married | സ്‌കൂൾ വിട്ടുവന്ന 2 മക്കൾക്കൊപ്പം വീടുവിട്ട യുവതി ആലുവ ക്ഷേത്രത്തിൽ വെച്ച് കാമുകനെ വിവാഹം കഴിച്ചു; പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിൽ
Aug 3, 2023, 12:48 IST
ചെറുവത്തൂർ: (www.kasargodvartha.com) സ്‌കൂൾ വിട്ടുവന്ന രണ്ട് മക്കൾക്കൊപ്പം വീടുവിട്ട യുവതി ആലുവ ക്ഷേത്രത്തിൽ വെച്ച് കാമുകനെ വിവാഹം കഴിച്ചു. പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ 32 കാരനായ കാമുകനുമായാണ് ആലുവ ക്ഷേത്രത്തിൽ വെച്ച് യുവതി വിവാഹിതയായത്. പൊലീസ് ബന്ധപ്പെട്ടപ്പോൾ വിവാഹം കഴിഞ്ഞ കാര്യം യുവതി അറിയിച്ചു. വെള്ളിയാഴ്ച കാമുകനൊപ്പം സ്റ്റേഷനിൽ ഹാജാരാകാമെന്ന് അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാല് മണിയോടെയാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 34 കാരി ഏഴും മൂന്നും വയസുള്ള പെൺമക്കളെയും കൂട്ടി വീടുവിട്ടത്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർത്താവിന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈബർ സെലിൻ്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ എറണാകുളത്തുണ്ടെന്ന് കണ്ടെത്തിയത്.
വെൽഡിങ് തൊഴിലാളിയായ യുവാവുമായി യുവതി ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി മാറുകയായിരുന്നു. യുവാവ് നേരിട്ടും യുവതിയെ കണ്ടിരുന്നു. ഇതിന് ശേഷമാണ് ഒളിച്ചോടി കല്യാണം കഴിക്കാനുള്ള തീരുമാനം എടുത്തത്. വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരായാൽ മൊഴി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് ചന്തേര പൊലീസ് അറിയിച്ചു.

Keywords: News, Cheruvathur, Kasaragod, Kerala, Married, Temple, Missing Case, Police, Court, Missing woman traced, found married.
< !- START disable copy paste -->