കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Aug 7, 2021, 13:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.08.2021) കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത് മുത്തപ്പനാര്‍കാവിനടുത്ത ഷാജിയുടെ ഭാര്യ ശോഭ (38) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്.
ശോഭയ്ക്ക് വേണ്ടി ഹൊസ്ദുര്‍ഗ് പൊലീസും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവ് മാവുങ്കാലിലെ പാല്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ്. രണ്ടര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മക്കളില്ല. മുള്ളേരിയ അഡൂരിലെ പരേതനായ അംബുട്ടി - എം ടി രമ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പ്രിയ, ബേബി, പ്രീന, ഷീബ.
ഹൊസ്ദുര്‍ഗ് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ടെത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, Kasaragod, Kanhangad, Dead, Dead body, Missing, Women, Police, Housewife, Wife, Husband, Well, Worker, Top-Headlines, Missing woman found dead in well. < !- START disable copy paste -->
ശോഭയ്ക്ക് വേണ്ടി ഹൊസ്ദുര്‍ഗ് പൊലീസും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവ് മാവുങ്കാലിലെ പാല്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ്. രണ്ടര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മക്കളില്ല. മുള്ളേരിയ അഡൂരിലെ പരേതനായ അംബുട്ടി - എം ടി രമ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പ്രിയ, ബേബി, പ്രീന, ഷീബ.
ഹൊസ്ദുര്‍ഗ് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ടെത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, Kasaragod, Kanhangad, Dead, Dead body, Missing, Women, Police, Housewife, Wife, Husband, Well, Worker, Top-Headlines, Missing woman found dead in well.