Missing Case | കാണാതായ ടാക്‌സി ഡ്രൈവർ പുഴയിൽ ചാടിയതായി സംശയം; പാലത്തിന് സമീപത്ത് നിന്ന് കാർ കണ്ടെത്തി
Jun 30, 2023, 20:16 IST
കാസർകോട്: (www.kasargodvartha.com) മേൽപറമ്പിൽ നിന്ന് കാണാതായ ടാക്‌സി കാർ ഡ്രൈവർ പുഴയിൽ ചാടിയതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടങ്ങി. വെള്ളിയാഴ്ച പുലർചെയാണ് ചട്ടഞ്ചാലിലെ ടാക്സി ഡ്രൈവറും തെക്കിൽ മന്യം സ്വദേശിയുമായ എ ശ്രീധരനെ (45) വീട്ടിൽ നിന്നും കാണാതായത്.
വീട്ടിൽ ഉറങ്ങാൻ കിടന്ന ശ്രീധരനെ പുലർചെ കാണാതാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേൽപറമ്പ് പൊലീസ് മിസിംഗിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടയിലാണ് ചെമ്മനാട് പാലത്തിന് സമീപം ശ്രീധരന്റെ കാർ കണ്ടെത്തിയത്. കാർ പാലത്തിന് സമീപം നിർത്തി പുഴയിലേക്ക് ചാടിയതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്.
അതേസമയം, എല്ലാവരെയും പറ്റിക്കാനായി കാർ പാലത്തിന് സമീപം നിർത്തി ഇയാൾ സ്ഥലം വിട്ടതായുള്ള സംശയവും നില നിൽക്കുന്നുണ്ട്. വീട്ടിൽ കുടുംബ കലഹം ഉണ്ടായിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ വീട് വിട്ടതായുമാണ് പൊലീസിന്റെ അന്വേഷണത്തിൽ സൂചന ലഭിക്കുന്നത്. പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
Keywords: Missing, Melparamba, Car, Police, Chandragiri, River, Search, Taxi, Driver, Chemnad, Chattanchal, Thekkil, Missing Taxi driver's car found.
< !- START disable copy paste -->