R Bindu | സർവകലാശാല വിദ്യാർഥികൾക്കായി സംസ്ഥാന കലോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു; 'ഗാന്ധിഘാതകരെ മഹത്വവൽക്കരിക്കുന്ന അധ്യാപികമാർ പോലും ഉണ്ടാകുന്ന കാലത്ത് സംവദിക്കാനുള്ള വേദിയാണ് കലോത്സവം'
Feb 11, 2024, 22:26 IST
മുന്നാട്: (KasargodVartha) സർവകലാശാല വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ കലോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. മുന്നാട് പീപിൾസ് കോളജിൽ കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഏകീകൃത കലോത്സവം മുമ്പ് നടന്നിരുന്നെങ്കിലും തുടർച്ചയുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അപരവിദ്വേഷം പ്രചരിപ്പിക്കുന്ന കാലത്ത് അതിനെതിരെ, കലോത്സവങ്ങൾ പ്രതിരോധം തീർക്കുകയാണ്. മണിപ്പൂരിൽ അതിക്രമം നേരിട്ട കുട്ടികൾക്ക് കണ്ണൂർ സർവകലാശാല വാതിൽ തുറന്നു. ഈ കലോത്സവത്തിൽ അവിടെ നിന്നെത്തിയ കുട്ടികൾ മത്സരത്തിൽ വിജയം നേടി. ഗാന്ധിയെ ഇല്ലാതാക്കിയ മനുഷ്യനെ മഹത്വ വൽക്കരിക്കുന്ന അധ്യാപികമാർ പോലും ഉണ്ടാകുന്ന കാലത്ത് ഇതിനൊക്കെ എതിരെ സംവദിക്കാനുള്ള വേദി കലോത്സവം നൽകുന്നതായും മന്ത്രി പറഞ്ഞു.
യൂണിയൻ ചെയർപേഴ്സൺ ടി പി അഖില അധ്യക്ഷയായി. നടി ഗായത്രി വർഷ, സംവിധായകൻ ആമിർ പള്ളിക്കാൽ എന്നിവർ മുഖ്യാതിഥികളായി. വിദ്യാർഥികൾക്ക് സിൻഡികറ്റംഗങ്ങളായ എൻ സുകന്യ, ഡോ. ടി പി നഫീസ ബേബി, പ്രൊഫ. ജോബി കെ ജോസ്, ഡോ. എ അശോകൻ, കെ ചന്ദ്രമോഹൻ എന്നിവർ സമ്മാനങ്ങൾ നൽകി.
വി വി രമേശൻ, ഇ പത്മാവതി, എം അനന്തൻ, സി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, ബ്ലോക് പഞ്ചായതംഗം സാവിത്രി ബാലൻ, കോളേജ് പ്രിൻസിപൽ ഡോ. സി കെ ലൂകോസ്, അനന്യ ചന്ദ്രൻ, മുഹമ്മദ് ഫവാസ്, കെ പ്രജിന, കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജെനറൽ കൺവീനർ ബിപിൻ രാജ് പായം സ്വാഗതവും വിഷ്ണു ചേരിപ്പാടി നന്ദിയും പറഞ്ഞു.
Keywords : News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Minister R Bindu said that state arts festival will be organized for university students.