M B Rajesh | 'ആലുവ സംഭവം ദാരുണം': തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും സാമൂഹ്യ വിരുദ്ധരുടെ താവളമാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മന്ത്രി എംബി രാജേഷ്
Jul 31, 2023, 13:15 IST
കാസർകോട്: (www.kasargodvartha.com) ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ദാരുണവും ഹൃദയമുള്ള ഏതൊരാളെയും വേദനിപ്പിക്കുന്നതാണെന്നും മന്ത്രി എംബി രാജേഷ്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കാസർകോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ആലുവയിൽ 10 വർഷമായി തറക്കലിട്ട മാർകറ്റിലാണ് കുറ്റകൃത്യം നടന്നത്. തദ്ദേശ സ്ഥാപനങ്ങൾ അവരുടെ ഉടമസ്ഥതയിലുള്ള മാർകറ്റുകൾ തുടങ്ങിയവ കെട്ടിടങ്ങളും സ്ഥലങ്ങളും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറാതിരിക്കാൻ ജാഗ്രതയും ശ്രദ്ധയും പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതി ലഭിച്ച് 15 മിനുറ്റിനുള്ളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള നടപടികളെ കുറിച്ചാണ് ആലോചിക്കേണ്ടത്. ദാരുണമായ സംഭവത്തെ എങ്ങനെ രാഷ്ട്രീയമായി മുതലെടുക്കാം, എങ്ങനെ വിവാദമുണ്ടാക്കാം എന്ന താത്പര്യമാണ് പലർക്കും. അത് അപലപനീയവും വേദനാജനകവുമാണെന്നും മന്ത്രി പറഞ്ഞു. മാന്യ ക്രികറ്റ് സ്റ്റേഡിയത്തിലെ കയ്യേറ്റം അടക്കമുള്ള പ്രശ്നങ്ങളിൽ പരിശോധിച്ച് നിയമാനുസൃത നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.