പോഷകാഹാര ദൗര്‍ലഭ്യം കൊണ്ടുള്ള മരണം ആദിവാസികള്‍ക്കിടയില്‍ കുറവ്: എ കെ ബാലന്‍
Nov 25, 2018, 18:26 IST
കാസര്‍കോട്: (www.kasargodvartha.com 25.11.2018) പോഷകാഹാര ദൗര്‍ലഭ്യം കൊണ്ടുള്ള മരണം ആദിവാസികള്‍ക്കിടയില്‍ കുറവാണെന്ന് പട്ടികജാതി- പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കുണ്ടംകുഴി ടൗണ്‍ പരിസരത്ത് പെണ്‍കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക്ക് ഹോസ്റ്റലിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആദിവാസികള്‍ക്കിടയിലുണ്ടാകുന്ന മരണം ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ടും ജനിതക രോഗങ്ങള്‍കൊണ്ടും ഉണ്ടാവുന്നതാണ്. ഏത് ആദിവാസി ഊരില്‍ ചെന്നാലും ഒരാഴ്ചത്തേക്കുള്ള ആഹാരസാധനങ്ങള്‍ അവരുടെ കൈവശമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അഭ്യസ്തവിദ്യരായ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇവരെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രക്രിയയിലൂടെ പോലീസ് വകുപ്പിലും എക്സൈസ് വകുപ്പിലും നിയമിച്ചു. സ്‌കൂളില്‍ നിന്നുള്ള ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഗോത്രഭാഷ അറിയുന്ന ബിഎഡോ, ടിടിസിയോ ഉള്ള ഇവര്‍ക്കിടയില്‍ നിന്നുള്ളവരെതന്നെ സ്‌കൂളിലും അധ്യാപകരായി നിയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബിഎഡോ, ടിടിസിയോ പാസ്സായി തൊഴില്‍ ഇല്ലാതെ നില്‍ക്കുന്ന ഏതെങ്കിലും ആദിവാസി അഭ്യസ്തവിദ്യരുണ്ടെങ്കില്‍ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കെ കുഞ്ഞിരാമന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജി ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം വി പി പി മുസ്തഫ, ബേഡടുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രമണി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത അംഗം പി കെ ഗോപാലന്‍, ബേഡടുക്ക ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം പി നബീസ, കൃപാജ്യോതി, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതിയംഗം സി കുഞ്ഞിക്കണ്ണന്‍, പട്ടിക വര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ശശീന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം അനന്തന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല് എന്നിവര്‍ സംസാരിച്ചു. അഡ്വ സി രാമചന്ദ്രന്‍ സ്വാഗതവും പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജില്ലാ ഓഫീസര്‍ പിടി അനന്തകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Minister A K Balan about Tribals
< !- START disable copy paste -->