city-gold-ad-for-blogger

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക തീരുമാനം രണ്ട് ദിവസത്തിനകമെന്ന് മന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 04.07.2017) കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇരക്ക് നീതി കിട്ടാന്‍ വേണ്ടി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ആരും ഇടപെടുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക തീരുമാനം രണ്ട് ദിവസത്തിനകമെന്ന് മന്ത്രി


വിഷയത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അമ്മ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞു. കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴാണ് സുനിയുടെ വെളിപ്പെടുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Attack, Case, Actress, J Mercy kuttiyamma, Minister J Mercy kuttiyamma on actress attack case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia