city-gold-ad-for-blogger

മന്ത്രി അഹ്‌മദ്‌ ദേവർ കോവിലിന് കാസർകോട് ജില്ലയുടെ ചുമതല; കാസർകോടിൻ്റെ വികസനത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ഐ എൻ എൽ നേതാക്കൾ

കാസർകോട്: (www.kasargodvartha.com 26.05.2021) മന്ത്രി അഹ്‌മദ്‌ ദേവർ കോവിലിന് കാസർകോട് ജില്ലയുടെ ചുമതല നൽകി കൊണ്ട് ഉത്തരവായി. മന്ത്രിമാരില്ലാത്ത ജില്ലകൾക്കാണ് ചുമതല നിശ്ചയിച്ച് നൽകിയത്. കഴിഞ്ഞ മന്ത്രിസഭയിൽ കാസർകോട് ജില്ലക്കാരനായ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനായിരുന്നു ചുമതല.

                                                                 
മന്ത്രി അഹ്‌മദ്‌ ദേവർ കോവിലിന് കാസർകോട് ജില്ലയുടെ ചുമതല; കാസർകോടിൻ്റെ വികസനത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ഐ എൻ എൽ നേതാക്കൾ



കാസർകോടിൻ്റെ വികസനത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന തീരുമാനമാണ് പിണറായി സർകാർ അഹ്‌മദ്‌ ദേവർ കോവിലിന് ചുമതല നൽകിയതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഐ എൻ എൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ് പറഞ്ഞു.

വികസന രംഗത്ത് വളരെ പിന്നിൽ നിൽക്കുന്ന കാസർകോടിന്റെ അടിസ്ഥാന പ്രശ്നം പരിഹരിച്ചു കൊണ്ട് കൂടുതൽ ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ എല്ലാ രംഗത്തും നവ വികസന വിപ്ലവം സൃഷ്ടിക്കുന്നതിന് തുറമുഖ - മ്യുസിയം വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിലിനു കാസർകോട് ജില്ലയുടെ ചുമതല മുഖ്യമന്ത്രി നൽകിയതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ പിണറായി സർകാർ മന്ത്രിസഭയിൽ കാസർകോട് ജില്ലയ്ക്ക് പ്രാതിനിധ്യം ഇല്ലാത്തതിൽ വളരെ പ്രയാസപ്പെടുന്ന നിരാശരായ കാസർകോട്ടെ ജനതയ്ക്ക് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് ജില്ലയ്ക്ക് മന്ത്രി പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് ആശ്വാസം നൽകുന്ന രീതിൽ അഹ്‌മദ്‌ ദേവേർകോവിലിന് ജില്ല ചാർജ് നൽകിയതിലൂടെ ജില്ലയുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് വികസനം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന് ഐ എൻ എൽ ജില്ല പ്രസിഡന്റ്‌ മൊയ്‌ദീൻ കുഞ്ഞി കളനാട് പറഞ്ഞു.

ജില്ലയിലെ ഹൃദയഭാഗമായ കാസർകോട് മണ്ഡലം വികസന രംഗത്ത് ഏറ്റവും പിന്നോക്കവാസ്ഥയിലാണ്, മഞ്ചേശ്വരവും വ്യത്യസ്ഥമല്ല  ജില്ലയിൽ തുടങ്ങി വെച്ച പദ്ധതികൾ പൂർത്തീകരിക്കേണ്ടതുണ്ട് അതുകൊണ്ട് തന്നെ കാസർകോടിനെ അടുത്തറിയുന്ന മന്ത്രി അഹമദ് ദേവർ കോവിലിനെ ജില്ലയുടെ ചുമതല ഏൽപിച്ചത് വികസന രംഗത്ത് പുത്തൻ ഉണർവ് നൽകുമെന്ന് ഐ എൻ എൽ ജില്ലാ ജനറൽ സെക്രടറി അസീസ് കടപ്പുറം പറഞ്ഞു


Keywords:  News, Minister, Kerala, State, Kasaragod, District, Top-Headlines, INL, Ahmed Devar Kovil, Kasargod district, Minister Ahmed Devar Kovil is in charge of Kasargod district.  
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia