city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market Lose | 1,15,79,47,00,00,00,000 രൂപ; ആഗോള വിപണികളിൽ 2022 ൽ നഷ്ടം സംഭവിച്ചത് ഇത്രയും വലിയ തുക! ഞെട്ടിക്കുന്ന കണക്ക് പുറത്ത്; ലോകം തകർച്ച നേരിടുമ്പോഴും വേറിട്ട് നിന്ന് ഇന്ത്യൻ വിപണി


ന്യൂഡൽഹി: (www.kasargodvartha.com) ആഗോള സാമ്പത്തിക വിപണിയിലെ ഏറ്റവും പ്രക്ഷുബ്ധമായ വർഷങ്ങളിലൊന്നായി 2022 മാറുമെന്നാണ് വ്യക്തമാകുന്നത്. ആഗോള ഓഹരികൾ 14 ട്രില്യൺ ഡോളർ ഇടിഞ്ഞ് രണ്ടാമത്തെ മോശം വർഷത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ, 1,15,79,47,00,00,00,000 രൂപയാണ് ആഗോള ഓഹരികളിൽ നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചത്. കോവിഡിനെ തുടർന്ന് ആരംഭിച്ച ആഗോള പ്രക്ഷുബ്ധ അവസ്ഥയാണ് ഇത്തരമൊരു ഭീമമായ നഷ്ടത്തിലേക്ക് സാമ്പത്തിക മേഖലയെ എത്തിച്ചത്, കൂടാതെ 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ ആക്കം കൂട്ടുകയും ചെയ്തു.
   

Market Lose | 1,15,79,47,00,00,00,000 രൂപ; ആഗോള വിപണികളിൽ 2022 ൽ നഷ്ടം സംഭവിച്ചത് ഇത്രയും വലിയ തുക! ഞെട്ടിക്കുന്ന കണക്ക് പുറത്ത്; ലോകം തകർച്ച നേരിടുമ്പോഴും വേറിട്ട് നിന്ന് ഇന്ത്യൻ വിപണി


പ്രക്ഷുബ്ധമായ സമയങ്ങളിൽ സുരക്ഷിതമായ ആസ്തികളായി കണക്കാക്കപ്പെടുന്ന യുഎസ് ട്രഷറികളും ജർമ്മൻ ബോണ്ടുകളും യഥാക്രമം 16 ശതമാനവും 24 ശതമാനവും ഇടിഞ്ഞതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ബിറ്റ്‌കോയിൻ 60 ശതമാനം ഇടിഞ്ഞതിനാൽ ക്രിപ്‌റ്റോ മാർക്കറ്റുകളും ഒരുപോലെ ബാധിച്ചു, വലിയ ക്രിപ്‌റ്റോ മാർക്കറ്റ് 1.4 ട്രില്യൺ ഡോളർ കുറഞ്ഞു. ഈ വർഷം ആഗോള വിപണിയിൽ സംഭവിച്ചത് വലിയ ആഘാതമാണെന്ന് ഇഎഫ്ജി (EFG) ബാങ്ക് ചീഫ് ഇക്കണോമിസ്റ്റും അയർലണ്ടിന്റെ സെൻട്രൽ ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണറുമായ സ്റ്റെഫാൻ ഗെർലാച്ച് പറഞ്ഞു.

വേറിട്ട ഇന്ത്യ

ആഗോള വിപണികൾ തകർച്ച അഭിമുഖീകരിക്കുമ്പോൾ പോലും, ആഗോള പ്രക്ഷുബ്ധതയെ മറികടക്കാൻ ഇന്ത്യയ്ക്ക് ആകുമെന്ന് ലോക ബാങ്ക് അടുത്തിടെ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വെല്ലുവിളി നിറഞ്ഞ ആഗോള പരിതസ്ഥിതിയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 'പ്രതിരോധശേഷി' പ്രകടിപ്പിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ലോക ബാങ്ക് ഡിസംബർ അഞ്ചിലെ ഒരു റിപ്പോർട്ടിൽ 'ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മറ്റ് വളർന്നുവരുന്ന വിപണികളെ അപേക്ഷിച്ച് താരതമ്യേന ഒറ്റപ്പെട്ടതാണ്' എന്നാണ് അഭിപ്രായപ്പെട്ടത്.

നേരിട്ടുള്ള വിദേശ നിക്ഷേപ കടന്നുവരവ് മെച്ചപ്പെടുത്തുന്നതിലൂടെ ഇന്ത്യയ്ക്ക് മതിയായ ധനസഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളും നിയന്ത്രണ നടപടികളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വർദ്ധിച്ചുവരുന്ന പ്രതിരോധശേഷിക്ക് കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ മാസമാദ്യം, ഇന്ത്യൻ ഓഹരിവിപണികൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഇന്ത്യയുടെ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 18,800 കടന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് മടങ്ങി.

Keywords: New Delhi,news,Top-Headlines,Latest-News,Russia,Ukraine war,COVID-19, Financial Market, Mind-boggling Rs 1,15,79,47,00,00,00,000 wiped off global markets in 2022

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia