city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Spit | 'അതിഥി തൊഴിലാളികൾ കൂട്ടമായെത്തി പാൻ മസാല മുറുക്കി തുപ്പുന്നു'; ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിഹീനമാക്കി യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു

കാസർകോട്: (KasargodVartha) അതിഥി തൊഴിലാളികൾ കൂട്ടമായെത്തി പാൻ മസാലകളും വെറ്റിലയും മുറുക്കി തുപ്പുന്നത് കാരണം ബസ് സ്റ്റാൻഡും പരിസരവും കാൽനട യാത്രയ്ക്ക് പോലും പ്രയാസം സൃഷ്ടിക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. നിരോധിത പാൻ മസാലകൾ അടക്കം ഇവർ ഉപയോഗിക്കുന്നുണ്ടെന്നാണ് വിമർശനം. രാവിലെ അഞ്ച് മണി മുതൽ തന്നെ അതിഥി തൊഴിലാളികൾ ബസ് സ്റ്റാൻഡ് പരിസരം കയ്യടക്കുന്നു.
   
Spit | 'അതിഥി തൊഴിലാളികൾ കൂട്ടമായെത്തി പാൻ മസാല മുറുക്കി തുപ്പുന്നു'; ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിഹീനമാക്കി യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു

ഏജന്റുമാർ വാഹനത്തിൽ എത്തി ഇവരെ കൂട്ടിക്കൊണ്ട് പോകുന്നത് വരെ ഇവർ പരിസരങ്ങളിലെ സിമന്റ് തറകളിലും മറ്റും നിലയുറപ്പിക്കുന്നു. നേരം പോക്കാനാണ് ഇവർ മുറുക്കൽ തുടരുന്നത്. രാവിലെ യാത്രക്കാർ എത്തുമ്പോഴേക്കും നടന്നുപോകുന്ന വഴിയിൽ അടക്കം തുപ്പൽ തളം കെട്ടി കിടക്കുന്ന അവസ്ഥയാണുള്ളത്. ഇത് പലർക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വൈകീട്ടും സ്ഥിതി സമാനമാണ്.

നിലവിൽ ബസ് സ്റ്റാൻഡും പരിസരവും പെയിന്റ് അടിച്ച് വൃത്തിയാക്കിയിട്ടുണ്ട്. ഇത് വീണ്ടും വൃത്തികേടാക്കാൻ ഇടയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ കറകൾ ദിവസങ്ങളോളമാണ് മായാതെ കിടക്കുന്നത്. വലിയൊരു രീതിയിലുള്ള സാമൂഹ്യ പ്രത്യാഘാതമാണ് അതിഥി തൊഴിലാളികൾ ഉണ്ടാക്കുന്നതെന്നും ബസ് കാത്ത് നിൽക്കുന്നവർ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
  
Spit | 'അതിഥി തൊഴിലാളികൾ കൂട്ടമായെത്തി പാൻ മസാല മുറുക്കി തുപ്പുന്നു'; ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിഹീനമാക്കി യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Migrant workers spit paan masala causing misery to passengers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia