city-gold-ad-for-blogger

കൊച്ചു പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മദ്ധ്യവയസ്‌ക്കന് 17 വര്‍ഷം തടവും 55,000 രൂപ പിഴയും ശിക്ഷ

കാസര്‍കോട്:  (www.kasargodvartha.com 20.10.2020) കൊച്ചു പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മദ്ധ്യവയസ്‌ക്കന് 17 വര്‍ഷം തടവും 55,000 രൂപ പിഴയും ശിക്ഷ. 

ബേക്കല്‍ കടപ്പുറം മിഷന്‍ കോളനിയിലെ വര്‍ഗീസിനെ (56) യാണ് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ എല്‍ ബൈജു ശിക്ഷിച്ചത്. 

ലൈംഗികമായി പീഡിപ്പിച്ചതിന് 10 വര്‍ഷം കഠിന തടവ്, അരലക്ഷം രൂപ പിഴ, വീട്ടില്‍ അതിക്രമിച്ചു കയറിയതിനു 5 വര്‍ഷം കഠിന തടവ്, 5,000 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിനു 2 വര്‍ഷം കഠിന തടവ് എന്നിങ്ങനെ ആണ് ശിക്ഷ. 

2016 മാര്‍ച്ച് 15 നു രാത്രി ഏഴു മണിയോടെ വീട്ടില്‍ അതിക്രമിച്ചു ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചതിനു ബേക്കല്‍ സി ഐ ആയിരുന്ന യു പ്രേമന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. 


കൊച്ചു പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മദ്ധ്യവയസ്‌ക്കന് 17 വര്‍ഷം തടവും 55,000 രൂപ പിഴയും ശിക്ഷ

16 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളും രണ്ട് തൊണ്ടി മുതലും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ആര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ബേക്കല്‍ സി ഐ ആയിരുന്ന എം കെ ഭരതനാണ്.


Keywords: Kasaragod, Bekal, Kerala, News, Molestation, Case, Man, Jail, Court, Middle-aged man has been sentenced to 17 years in prison and fined Rs 55,000 for sexually abusing a little girl
< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia