ബൈകിൽ ടാങ്കർ ലോറി ഇടിച്ച് മധ്യവയസ്‌കൻ മരിച്ചു; ഒരാൾക്ക് പരിക്ക്
Apr 1, 2021, 12:21 IST
തലപ്പാടി: (www.kasargodvartha.com 01.04.2021) ബൈകിൽ ടാങ്കർ ലോറി ഇടിച്ച് മധ്യവയസ്‌കൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഉദ്യാവരഗുട്ടു സ്വദേശി ദിനേശ് (46) ആണ് മരിച്ചത്. സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ്. ബൈകിന്റെ പിറകിലെ സീറ്റിലുണ്ടായിരുന്ന യഷ്‌രാജിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം തലപ്പാടിയിൽ വെച്ചാണ് അപകടം നടന്നത്. കാസർകോട് നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ടാങ്കർ ലോറി ബൈകിൽ ഇടിക്കുകയായിരുന്നു. നിലത്ത് വീണ ദിനേശന്റെ ശരീരത്തിൽ ടാങ്കർ ലോറി കയറി ഇറങ്ങി. ടാങ്കർ ലോറി നിർത്താതെ പോവുകയും ചെയ്തു.
വിരമിച്ച ശേഷം ദിനേശ് കാവൂരിലെ ഗെയിൽ പൈപ് ലൈനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു. ദാമോദർ - ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത, മക്കൾ: വൈഷ്ണവി, വൈശുദി.
പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ടാങ്കർ ലോറിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Keywords: Thalappady, News, Kasaragod, Kerala, Top-Headlines, Karnataka, Accident, Tanker-Lorry, Middle-aged man dies after tanker lorry collides with bike.