city-gold-ad-for-blogger

മെട്രോ മുഹമ്മദ് ഹാജി ഇനി ഓര്‍മ; അസ്തമിച്ചത് കാരുണ്യത്തിന്റെ നന്മനിലാവ്, മൃതദേഹം ഖബറടക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2020) സംസ്ഥാന മുസ്ലിംലീഗ് പ്രവര്‍ത്തനസമിതിയംഗവും സാമൂഹ്യ സംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ മൃതദേഹം നോര്‍ത്ത് ചിത്താരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിരവധി പേരാണ് മയ്യത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തത്.

കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ച് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സുന്നി യുവജന സംഘം സംസ്ഥാന ട്രഷറർ കൂടിയായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചത്. കോഴിക്കോട് എം എസ് എസ് കേന്ദ്രത്തില്‍ മൃതദേഹം കുളിപ്പിച്ച ശേഷം സി എച്ച് സെന്ററില്‍ വെച്ച് മയ്യത്ത് നിസ്‌കാരം നിര്‍വ്വഹിച്ച് രാത്രി ഏഴു മണിയോടെയാണ് സ്വദേശമായ ചിത്താരിയിലെത്തിച്ചത്. തുടര്‍ന്ന് വീട്ടില്‍ ഒരുക്കിയ സ്ഥലത്ത് മയ്യിത്ത് നിസ്‌കരിച്ച ശേഷം ചിത്താരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു.

മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. 27 വര്‍ഷമായി നോര്‍ത്ത് ചിത്താരി ഖിളര്‍ ജുമാമസ്ജിദ് പ്രസിഡണ്ടായിരുന്നു മെട്രോ മുഹമ്മദ് ഹാജി.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം സി ഖമറുദ്ദീന്‍, അജാനൂര്‍ പഞ്ചായത്ത്  പ്രസിഡന്റ് പി ദാമോദരന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, മുന്‍ മന്ത്രി സി ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, എം മൊയ്തു മൗലവി, ബഷീര്‍ ആറങ്ങാടി, സി കുഞ്ഞബ്ദുല്ല ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, കെ വി ദാവൂദ് ഹാജി, പി എ അബൂബക്കര്‍ ഹാജി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹക്കീം കുന്നില്‍, ഹമീദ് മദനി, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, ഇബ്രാഹിം സഅദി, അസ്ലം കാഞ്ഞങ്ങാട്, കുഞ്ഞഹ് മദ് ഹാജി, എം ബി അഷ്‌റഫ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല ഹാജി, അസീസ് കടപ്പുറം, എ വി രാമകൃഷ്ണന്‍, അലി മാണിക്കോത്ത്, പി മുഹമ്മദ് കുഞ്ഞി, എം പി ജാഫര്‍, പി കെ അബ്ദുല്ല കുഞ്ഞി, തെരുവത്ത് മൂസ ഹാജി, എ പി ഉമ്മര്‍, അഹ് മദ് കിര്‍മാണി, രവീന്ദ്രൻ രാവണേശ്വരം, എ കെ നസീര്‍, സഹീര്‍ ആസിഫ്, എ കെ എം അഷ്‌റഫ്, പി കെ അഹ് മദ്, സി എച്ച് അസ്ലം, എം എം നാസര്‍, ഹമീദ് ചേരക്കാടത്, അബൂബക്കര്‍ ഖാജാ, സബീഷ് കൊട്ടിലങ്ങാട്, ഹുസൈന്‍ സി എച്ച്, ഹാഷിം ബംബ്രാണ, കബീര്‍ ചെര്‍ക്കള, ജലീല്‍ കടവത്ത്, മുഹമ്മദ് കുഞ്ഞി കടവത്ത്, നസീമ ടീച്ചര്‍, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Updated

മെട്രോ മുഹമ്മദ് ഹാജി ഇനി ഓര്‍മ; അസ്തമിച്ചത് കാരുണ്യത്തിന്റെ നന്മനിലാവ്, മൃതദേഹം ഖബറടക്കി

Keywords:  Kasaragod, Kerala, news, Top-Headlines, Death, Kanhangad, Metro Mohammed Haji's dead body buried
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia