city-gold-ad-for-blogger

വ്യാപാരിയുടെ കൊല: 2 പേര്‍ പിടിയില്‍, കൊല നടത്തിയത് ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനെത്തിയപ്പോള്‍ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിന് പ്രതികാരമായി; ആജാനുബാഹുവിനെ തേടുന്നു

കുമ്പള: (www.kasargodvartha.com 05/05/2017) പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52)കടയില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ബദിയടുക്ക സ്വദേശികളായ രണ്ട് പേരാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായത്.

നേരത്തെ മണ്ടേക്കാപ്പിലെ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഇപ്പോള്‍ പോലീസ് പിടിയിലായവരടക്കം മൂന്നു പേരെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പിച്ചിരുന്നു.

ഈ സംഘത്തില്‍പ്പെട്ട രണ്ട് പേരാണ് ഇപ്പോള്‍ പോലീസ് പിടിയിലായത്. അതേ സമയം മൂന്നാമനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ സംഭവത്തിന് ശേഷം മൂന്നാമനുമായി തങ്ങള്‍ തെറ്റിപിരിഞ്ഞുവെന്നും അയാള്‍ മറ്റൊരു സംഘത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അയാളായിരിക്കാം കൊല നടത്തിയതെന്നുമാണ് പിടിയിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

വ്യാപാരിയുടെ കൊല: 2 പേര്‍ പിടിയില്‍, കൊല നടത്തിയത് ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനെത്തിയപ്പോള്‍ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിന് പ്രതികാരമായി; ആജാനുബാഹുവിനെ തേടുന്നു

നാട്ടുകാര്‍ മോഷണ കേസിലെ പ്രതികളെ പിടികൂടി കെട്ടിയിട്ടപ്പോള്‍ രാവിലെ നാട്ടുകാരനായ രാമകൃഷ്ണ മൂല്യയും സ്ഥലത്തുണ്ടായിരുന്നു. പോലീസിന് പ്രതികളെ കൈമാറുന്നതിലടക്കം മുന്നിലുണ്ടായിരുന്നത് രാമകൃഷ്ണ മൂല്യയായിരുന്നു. മൂന്നുമാസം മുമ്പാണ് ഈ സംഭവം അരങ്ങേറിയത്.

ഇതിലുള്ള പ്രതികാരമായിരിക്കാം കൊലയ്ക്ക് കാരണമെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ചിലര്‍ രാമകൃഷ്ണ മൂല്യയുടെ കടയിലെത്തി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ചതായി വിവരമുണ്ട്. എന്നാല്‍ രാമകൃഷ്ണ മൂല്യ ഇതിനെ ശക്തമായി എതിര്‍ത്തതാണ് വിവരം.

കറുത്ത ആള്‍ട്ടോ കാറിലാണ് സംഘം എത്തിയതെന്നാണ് വിവരം. ആദ്യം ഒരാള്‍ ഇറങ്ങിച്ചെന്ന് ഒരു പാക്കറ്റ് സിഗരറ്റ് ആവശ്യപ്പെട്ടിരുന്നു. സിഗരറ്റ് കൊടുത്തപ്പോള്‍ പണം നല്‍കിയില്ലെന്ന് രാമകൃഷ്ണനും പണം നല്‍കിയെന്ന് സംഘവും പറഞ്ഞിരുന്നു. പണം വേണ്ടെന്നും സിഗരറ്റുമായി പോകണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് സംഘം ഇവിടെ നിന്നും പോയി.

പിന്നീട് 15 മിനുട്ട് കഴിഞ്ഞാണ് വീണ്ടും സംഘം എത്തിയത്. രണ്ട് പേര്‍ കാറില്‍ നിന്നും ഇറങ്ങിച്ചെന്ന് മാമ്പഴത്തിന് വില ചോദിച്ചു. മാമ്പഴം എടുക്കാനായി രാമകൃഷ്ണ മൂല്യ കുനിഞ്ഞപ്പോള്‍ ഷര്‍ട്ടിന്റെ പിറകില്‍ ഒളിപ്പിച്ച് വെച്ചിരുന്ന വാളെടുത്ത് രാമകൃഷ്ണ മൂല്യയുടെ കഴുത്തിന് വെട്ടുകയായിരന്നു. രണ്ട് വെട്ടില്‍ കഴുത്തിന്റെ പകുതി ഭാഗം മുറിഞ്ഞ് പോയിരുന്നു.

സംഭവം നടക്കുമ്പോള്‍ ഈ കടയില്‍ 80 വയസുള്ള ധര്‍മ്മത്തടുക്കയിലെ അബ്ദുല്ല എന്നയാള്‍ കടയിലുണ്ടായിരുന്നു. അത്യാവശ്യം കടയില്‍ സഹായത്തിന് നില്‍ക്കുന്ന ആളാണ് അബ്ദുല്ല. രാമകൃഷ്ണ മൂല്യയെ വെട്ടുന്നത് കണ്ട അബ്ദുല്ല അപ്പോള്‍ തന്നെ ബോധം കെട്ടു വീണു.

തൊട്ടടുത്ത ബസ് സ്‌റ്റോപ്പില്‍ ഇരുന്നിരുന്ന നാട്ടുകാരനായ ഒരാള്‍ ബഹളം കേട്ട് ഓടിച്ചെന്നപ്പോള്‍ കൊലയാളി സംഘത്തിലെ മുടിനീട്ടി വളര്‍ത്തിയ ആജാനുബാഹുവായ ഒരാള്‍ ഇയാള്‍ക്ക് നേരെ വാള്‍ വീശി ഭയപ്പെടുത്തി മാറ്റി നിര്‍ത്തി. ഉടന്‍ തന്നെ സംഘം കാറില്‍ കയറി ബന്തിയോട് ഭാഗത്തേക്ക് ഓടിച്ചു പോയി.

തൊട്ടടുത്ത ഒരു വീട്ടില്‍ ശനിയാഴ്ച നടക്കുന്ന വിവാഹത്തിന്റെ ചടങ്ങില്‍ സംബന്ധിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഇവരും നാട്ടുകാരും ഓടിക്കൂടിയാണ് രാമകൃഷ്ണ മൂല്യയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചു.

അക്രമി സംഘത്തില്‍ മൊത്തം അഞ്ചുപേരുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇതില്‍ രണ്ടുപേരാണ് കൊല നടത്തിയത്. കാര്‍ കയ്യാര്‍ പറമ്പില-ജോഡ്ക്കല്‍ റോഡ് വഴിയോ കുബണ്ണൂര്‍-കണ്ണാടിപ്പാറ റോഡുവഴിയോ ഉപ്പള ബായാര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത.

ബി സി റോഡിലേയും അടുക്കയിലേയും രണ്ട് വീടുകളില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ കാര്‍ പോകുന്നത് പതിഞ്ഞിട്ടുണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Related News:
കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു

നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍

വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ മോഷണ കേസുകളിലെ പ്രതികളെന്ന് സൂചന; അക്രമികളെത്തിയത് കറുത്ത കാറില്‍

വെട്ടേറ്റ് മരിച്ച വ്യാപാരിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി; ഘാതകരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Murder, Temple, Robbery, Natives, Case, Police, Investigation, Revenge, CCTV, Hospital, Merchant, Merchant's murder; Revenge for temple robbery case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia