കാസര്‍കോട്ടും മുഖ്യമന്ത്രിയുടെ 'കടക്കുപുറത്ത്'; യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയതില്‍ പ്രതിഷേധം, പുറത്താക്കിയത് ജില്ലയുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിന്നും
May 12, 2018, 13:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.05.2018) കാസര്‍കോട്ടും മുഖ്യമന്ത്രിയുടെ 'കടക്കുപുറത്ത്'. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് പുറത്താക്കിയതെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹാളിന് പുറത്ത് പ്രതിഷേധിച്ചു. ജില്ലയുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിന്നുമാണ് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടത്.
എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ട് പൗരപ്രമുഖരുടെയും ബിസിനസുകാരുടെയും മറ്റും മുഖാമുഖം സംഘടിപ്പിച്ചത്. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ സാഗതം പറഞ്ഞശേഷം റവന്യൂ മന്ത്രി അധ്യക്ഷ പ്രസംഗവും നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അധ്യക്ഷനായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയിച്ചത്.
എന്നാല്‍ എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമ പ്രവര്‍ത്തകരോട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ വേദിയില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ ഹാളില്‍നിന്നും പുറത്തുപോകാന്‍ തയ്യാറാവാതെ വന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരെ നോക്കി പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സി.പി.എം അനുഭാവികളായ ചില മാധ്യമ പ്രവര്‍ത്തകരോട് ഹാളില്‍ ഇരുന്നുകൊള്ളാനും നേതാക്കള്‍ മൗനസമ്മതം നല്‍കി.
പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പ്രധിഷേധം രേഖപ്പെടുത്തി. ജില്ലയിലെ സമ്പന്നരെ ഉള്‍പ്പെടുത്തി സി.പി.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത് ചിലത് മറച്ചു വെക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. അരവിന്ദന്‍ മാണിക്കോത്ത്, ഇ.വി. ജയകൃഷ്ണന്‍, വേണു കള്ളാര്‍, രാമനാഥ് പൈ, ജോര്‍ജ് പൊയ്കയില്‍, ഡിറ്റി വര്‍ഗീസ്, ഹരി കുമ്പള, ഫസല്‍, സുധീഷ് പുങ്ങംചാല്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Media worker, LDF, District, Media persons get outed from CM's meeting < !- START disable copy paste -->