എം സി ഖമറുദ്ദീൻ എം എൽ എ 25 കേസുകളിൽ കൂടി ജാമ്യാപേക്ഷ നൽകി
Jan 5, 2021, 21:48 IST
കാസർകോട്: (www.kasargodvartha.com 05.01.2021) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എം സി ഖമറുദ്ദീൻ എം എൽ എ 25 കേസുകളിൽ ജാമ്യം തേടി കാസർകോട് സി ജെ എം കോടതി അപേക്ഷ നൽകി.
കഴിഞ്ഞ ദിവസം മൂന്നു കേസുകളിൽ ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അഡ്വ. വിനോദ് കുമാർ മുഖാന്തിരമാണ് ചൊവ്വാഴ്ച രാവിലെ സി ജെ എം കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നു എൽ ഡി എഫ് കേസും അറസ്റ്റും തിരകഥയാക്കി നടപ്പാക്കാൻ ശ്രമിച്ചതെന്ന് ശ്രമമെന്ന് ലീഗ് ആരോപിച്ചിരുന്നു. തൻ്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖമറുദ്ദീൻ തന്നെ ആരോപിച്ചിരുന്നു.
ജ്വല്ലറി മാനേജർ സൈനുൽ ആബിദ് രണ്ടാഴ്ച മുൻപ് അന്വേഷണ സംഘം മുമ്പാകെ ഹൈക്കോടതി നിർദ്ദേശപ്രകാരം കീഴടങ്ങിയിരുന്നു. എന്നാൽ കേസിലെ ഒന്നാം പ്രതിയും ഫാഷൻ ഗോൾഡ് എംഡിയുമായ ടി കെ പൂക്കോയ തങ്ങൾ ചന്തേര, രണ്ടാം പ്രതിയും ജ്വല്ലറി ഡയറക്ടറും, ഒന്നാം പ്രതിയുടെ മകനുമായ ഹിശാം എന്നിവരെ പിടികൂടാൻ ലുക്ഔട്ട് നോട്ടീസിറക്കി രണ്ട് മാസമായിട്ടും ഇരുവരെയും പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
Keywords: Kerala, News, Kasaragod, M C Khamarudheen, MLA, Jewellery, Gold, Case, Police, Bail, Application, Court, Top-Headlines, MC Qamaruddin MLA has applied for bail in 25 more cases.
< !- START disable copy paste --> 






