city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fire | കൊപ്ര സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം; തീയണച്ചത് 6 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി

ബദിയഡുക്ക: (www.kasargodvartha.com) നെല്ലിക്കട്ടയിൽ കൊപ്ര സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി കൊപ്ര സംഭരിച്ച് കയറ്റി അയക്കുന്ന മാരികോ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സംഭരണ കേന്ദ്രമാണ് പൂർണമായും കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി 10.45 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോർട് സർക്യൂടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കാസർകോട് ഫയർ സ്റ്റേഷൻ ഓഫീസർ പ്രകാശ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

Fire | കൊപ്ര സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം; തീയണച്ചത് 6 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി

തൊട്ടടുത്ത വീട്ടുകാരാണ് തീപ്പിടിത്തം ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ചെറുപുഴ സ്വദേശി പി അഗസ്റ്റിൻ എന്ന ഏജന്റാണ് സംഭരണ കേന്ദ്രം നടത്തുന്നത്. എല്ലാ ദിവസവും കൊപ്ര ലോഡ് പോകാറുണ്ടെങ്കിലും രണ്ട് ദിവസമായി തടസം സംഭവിച്ചതിനാൽ 80 ടണോളം കൊപ്ര ഇവിടെ സൂക്ഷിച്ചിരുന്നു. ഇതിന് മാത്രം 65 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.



1800 സ്ക്വയർ ഫീറ്റുള്ള ഷീറ്റ് മേഞ്ഞ ഷെഡും പൂർണമായും കത്തി. കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും എത്തിയ ആറ് യൂണിറ്റ് ഫയർഫോഴ്‌സ് 12 മണിക്കൂർ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യാഴാഴ്ച രാത്രി നടന്ന രക്ഷാപ്രവർത്തനം വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് പൂർത്തിയായത്.

Fire | കൊപ്ര സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം; തീയണച്ചത് 6 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി

രാത്രിയായതിനാൽ ഇവിടെ തൊഴിലാളികളൊന്നും ഉണ്ടായിരുന്നില്ല. കുറച്ചകലെയായി എച് പി കംപനിയുടെ പെട്രോൾ പമ്പ് ഉണ്ടെങ്കിലും അപകട സാധ്യത ഉള്ള ദൂരത്തായിരുന്നില്ലെന്നും സ്റ്റേഷൻ ഓഫീസർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർക്ക് പുറമെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷെറിൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: News, Kasaragod, Kerala, Fire, Badiadka, Nellikkatta, Fire Force, Copra Storage Centre, Massive fire broke out at copra storage centre.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia