നീലേശ്വരത്ത് ക്ഷേത്രത്തില്‍ വന്‍ തീപ്പിടുത്തം; 10 ലക്ഷം രൂപയുടെ നഷ്ടം
Aug 26, 2020, 23:51 IST
നീലേശ്വരം: (www.kasargodvartha.com 26.08.2020) നീലേശ്വരത്ത് ക്ഷേത്രത്തില്‍ തീപ്പിടുത്തം. നീലേശ്വരം പാലായി മൂന്നാം കുറ്റി വള്ളിക്കുന്നത്ത് പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്.
ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു. അഗ്‌നിബാധ ഉണ്ടായ വിവരമറിഞ്ഞ് കാഞ്ഞങ്ങാടു നിന്നും അഗ്‌നിശമന സേനയെത്തി 11.15 മണിയോടെ തീയണച്ചു.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനോ വിഗ്രഹത്തിനോ ഒന്നും സംഭവിച്ചിട്ടില്ല. 10 ലക്ഷം രൂപയുടെ എങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പരിസരവാസികള്‍ കണ്ടാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്.
Keywords: News, Kerala, Temple, Fire, Top Headline, Nileshwaram, Kasaragod, Massive fire at Nileshwaram temple
< !- START disable copy paste -->