കാസർകോട്ട് സോളാർ പാർകിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Apr 18, 2021, 21:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.04.2021) അമ്പലത്തറ വെളളുട സോളാർ പാർകിൽ വൻ തീപിടുത്തം. കരുതലായി ഇറക്കി വച്ച പവ്വർ കേബിളിനാണ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ സമീപത്തെ എച് ടി വൈദ്യുത കമ്പിയിൽ നിന്നു തീപൊരി വീണ് തീ പിടിച്ചു പടർന്നത്.
പുല്ലിനു തീ പിടിച്ച് പുക ഉയരുന്നത് കണ്ട വാച്മാൻ മറ്റുള്ളവരെ വിവരം അറിയിച്ചു. പാർകിന്റെ പാനലിൽ കഴുകാൻ ഉപയോഗിക്കുന്ന ഹോഴ്സ് പൈപ് ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന് കാഞ്ഞങ്ങാടുനിന്നു സ്റ്റേഷൻ ഓഫീസർ കെ വി പ്രഭാകരന്റെ നേതൃത്ത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തി മൂന്നര മണിക്കൂറോളം സമയമെടുത്താണ് തീ പൂർണമായും അണച്ചത്.

സമീപത്തെ പള്ളത്തിൽ നിന്നാണ് തുടർന്നു ആവശ്യമായ വെള്ളം എടുത്ത് തീയണച്ചത്. എട്ട് തവണയായി മുപ്പത്തിരണ്ടായിരത്തോളം ലിറ്റർ വെളളം ചീറ്റി. ഇതിനിടെ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പവർ കേബിൾ മറിച്ചിട്ടും അടി ഭാഗങ്ങളിലെ തീ കെടുത്തി ഇതിനിടെ ഈ പ്രദേശമാകെ വിഷപുക മൂടി. ഇടയ്ക്ക് പെയ്ത മഴ അനുഗ്രഹമായി. ഇല്ലെങ്കിൽ തീ മറ്റിടങ്ങളിലേയ്ക്ക് പടർന്നേനെ.
സീനിയർ ഫയർ ഓഫീസർ ടി അശോക് കുമാർ, ഫയർ ഓഫീസർമാരായ വി എൻ വേണുഗോപാൽ, കെ വി സന്തോഷ്, സണ്ണി ഇമ്മാനുവൽ, കെ കിരൺ, ഹോംഗാർഡ് ഇ സന്തോഷ്, സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ് ആവിക്കര, മനോജ് നെട്ടെടുക്കം എന്നിവർക്കു പുറമെ നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
Keywords: Kerala, News, Kasaragod, Kanhangad, Fire, Top-Headlines, Electricity, Fire force, Police, Ambalathara, Solar Park, Massive fire at Kasargod Solar Park; Loss of lakhs.
< !- START disable copy paste -->