city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget | സംസ്ഥാന ബജറ്റില്‍ കാസര്‍കോടിന് നേട്ടങ്ങളേറെ; കാഞ്ഞങ്ങാടിന്റെ സ്വപ്ന പദ്ധതികള്‍ക്ക് പൊന്‍തൂവല്‍; പുതിയ റോഡുകള്‍ക്കും റസ്റ്റ് ഹൗസിനുമായി 10 കോടി, മഞ്ചേശ്വരം തുറമുഖത്തിന് 50 ലക്ഷം, ചീമേനി വ്യവസായ പാര്‍കിന് 10 കോടിയും ഫയര്‍ സ്റ്റേഷന് 3 കോടിയും വകയിരുത്തി

കാസര്‍കോട്: (KasargodVartha) കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരപ്പിച്ച 2024-25 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ജില്ലയ്ക്ക് നേട്ടങ്ങളേറെ. കാസര്‍കോട് വികസന പാക്കേജിന് 75 കോടി രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

ചെറുവത്തൂര്‍ - നീലേശ്വരം, കാസര്‍കോട്, മഞ്ചേശ്വരം ചെറുകിട തുറമുഖങ്ങളുടെ വികസനത്തിന് തുക വകയിരുത്തി. ജില്ലയില്‍ പുതുതായി അനുവദിച്ച നഴ്‌സിംഗ് കോളേജിനും കരിന്തളം ഏകലവ്യ സ്‌പോര്‍ട്ട്‌സ് സ്‌കൂള്‍ കെട്ടിടത്തിനും തുക വകയിരുത്തി.

പൈത്യക പുരാവസ്തു മ്യൂസിയം സ്ഥാപിക്കും

ബേക്കല്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 20 ടൂറിസം കേന്ദ്രങ്ങളില്‍ 500ന് മുകളില്‍ ആളുകള്‍ക്ക് ഒന്നിച്ച് കൂടിച്ചേരാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്വാപനങ്ങളും സ്വകാര്യ മേഖലയും ചേര്‍ന്ന് പ്രത്യേക പദ്ധതി - കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുക്കും.

ജില്ലയില്‍ ഒരു മോഡല്‍ സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. വീരമലക്കുന്ന് ടൂറിസം പദ്ധതിക്ക് 10 കോടി വകയിരുത്തി. ജില്ലാ പി.എസ്.സി ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തി.

ജില്ലയില്‍ ഭിന്നശേഷി - എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസത്തിനും ബജറ്റില്‍ തുക വകയിരുത്തി. ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും ധനസഹായം 1400 ല്‍ നിന്ന് 1600 രൂപയാക്കി ഉയര്‍ത്തി.

തെക്കേക്കാട്-ഇടയിലക്കാട്-മാടക്കാല്‍ ബണ്ടുകളില്‍ പാലം നിര്‍മ്മാണം 15 കോടി വകയിരുത്തി. ചീമേനി വ്യവസായ പാര്‍ക്കിന് 10 കോടിയും ഫയര്‍ സ്റ്റേഷന് മൂന്ന് കോടിയും വകയിരുത്തി. കാഞ്ഞങ്ങാട് റസ്റ്റ്ഹൗസിനും പുതിയ റോഡുകള്‍ക്കുമായി 10 കോടിരൂപ വകയിരുത്തി. കാസര്‍കോട് പെരിയ എയര്‍ സ്ട്രിപ്പിന് 1.10 കോടി രൂപ വകയിരുത്തി.

മഹാകവി ടി. ഉബൈദ് മാപ്പിള കലാ അക്കാദമിക്ക് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു. 3 കോടിയാണ് അടങ്കല്‍ തുക നിര്‍മാണം നടക്കുമ്പോള്‍ ബാക്കി തുക അനുവദിക്കും. മഞ്ചേശ്വരം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 ലക്ഷം രൂപ വകയിരുത്തി.

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച 2024-25 വര്‍ഷത്തെ ബജറ്റില്‍ കാസര്‍കോട് വികസന പാക്കേജിന് 75 കോടി രൂപ വകയിരുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി വകയിരുത്തി. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെയും വികസന പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പദ്ധതികള്‍ക്ക് തുക വകയിരുത്തി ബജറ്റ്; ചീമേനി വ്യവസായ പാര്‍ക്കിനും ഫയര്‍സ്റ്റേഷനുമായി 13 കോടി

ജനങ്ങളുടെ ഏറെകാലത്തെ സ്വപ്നപദ്ധതിയായ ചീമേനി വ്യവസായ പാര്‍ക്കിന് 10 കോടി രൂപയും, ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകുന്ന വലിയപറമ്പ് ഒരിയര ബീച്ച് ടൂറിസം പദ്ധതിക്ക് 2 കോടി രൂപയും, മണ്ഡലത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ അഴിത്തല ബീച്ചിലേക്കുള്ള നീലേശ്വരം തൈക്കടപ്പുറം റോഡ് ആധുനികവത്ക്കരണത്തിന് 3 കോടി രൂപയും, എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലേക്കുള്ള റോഡിന്റെ ആധുനികവത്ക്കരണത്തിന് 2 കോടി രൂപയും, മലയോരമേഖലയിലെ ജനങ്ങളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് ആശ്വാസം പകരുന്ന ചീമേനി ഫയര്‍സ്റ്റേഷന് 3 കോടി രൂപയും ബഡ്ജറ്റില്‍ അനുവദിച്ചു.

ചന്തേര റെയില്‍ ഓവര്‍ ബ്രിഡ്ജ് 10 കോടി, ചെമ്മരംകയം-കൊല്ലാട്-ആയന്നൂര്‍-മണക്കടവ്-നീലമ്പാറ റോഡ് ആധുനികവത്ക്കരണത്തിന് 5 കോടി, ഒളവറ-ഉടുമ്പന്തല-ആയിറ്റി റോഡ് പരിഷ്‌കരണം 10 കോടി, നീലേശ്വരം നഗരസഭയിലും അനുബന്ധപ്രദേശങ്ങളിലും കുടിവെള്ള പദ്ധതി 50 കോടി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒളവറ റെഗുലേറ്റര്‍ കം ബ്രിഡ്ജ് 50 കോടി, തേജസ്വിനി പുഴയോരം റിവര്‍വ്യൂ ടൂറിസം പദ്ധതി 3 കോടി, പോത്താംകണ്ടം-അത്തൂട്ടി-മാനളം പാമ്പെരിങ്ങാര-പള്ളിപ്പാറ റോഡ് പരിഷ്‌കരണത്തിന് 8 കോടി, ചീമേനി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിന് സ്പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണം 5 കോടി, നീലേശ്വരം ബ്ലോക്ക് ഓഫീസ് -പാലായി റെഗുലേറ്റര്‍ കംബ്രിഡ്ജ്-കൂക്കോട്ട്-കയ്യൂര്‍ സ്മാരകം റോഡ് ആധുനികവത്ക്കരണം 10 കോടി, തൃക്കരിപ്പൂര്‍ നെയ്ത്ത് സഹകരണ സംഘത്തിന് കെട്ടിട നിര്‍മ്മാണം 2 കോടി, ചെറുവത്തൂര്‍ ടി.എച്ച്.എസ് ക്യാമ്പസില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് 10 കോടി, തെക്കേക്കാട്-ഇടയിലക്കാട്-മാടക്കാല്‍ ബണ്ടുകളില്‍ പാലം നിര്‍മ്മാണം 15 കോടി, ചെറുവത്തൂര്‍ വീരമലക്കുന്ന് ടൂറിസം പ്രോജക്ട് 10 കോടി എന്നീ പ്രവൃത്തികള്‍ക്ക് ടോക്കണ്‍ തുക നല്‍കിയും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാഞ്ഞങ്ങാടിന്റെ സ്വപ്ന പദ്ധതികള്‍ക്ക് പൊന്‍തൂവലായി സംസ്ഥാന ബജറ്റ്; പുതിയ റോഡുകള്‍ക്കും റസ്റ്റ് ഹൗസിനുമായി പത്ത് കോടി

കാഞ്ഞങ്ങാടിന്റെ മണ്ഡലത്തിന്റെ സ്വപ്ന പദ്ധതികള്‍ പൊന്‍തൂവലായി സംസ്ഥാന ബജറ്റ്. 4 പദ്ധതികള്‍ക്കായി 10 കോടി വകയിരുത്തി. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിന് 1.5 കോടി. കാഞ്ഞങ്ങാട് അത്യധുനിക സൗകര്യങ്ങളോട് കൂടിയ റസ്റ്റ് ഹൗസ് ബില്‍ഡിംഗിന് 1.5 കോടി സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. രണ്ട് കോടി മുടക്ക് മുതലിലാണ് റസ്റ്റ് ഹൗസിന് പുതിയ കെട്ടിടമൊരുങ്ങുന്നത്. പണിപൂര്‍ത്തിയാക്കുന്നതിനായാണ് 1.5 കോടി അനുവദിച്ചത.് നിലവിലുള്ള കെട്ടിടത്തിനടുത്താണ് പുതിയ കെട്ടിടവും പണി കഴിപ്പിക്കുന്നത്. 10333.354 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 4520.842 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച താഴത്തെ നിലയില്‍ രണ്ട് ബെഡ് റൂം, വി.ഐ.പി റൂം, കെയര്‍ ടെയ്ക്കര്‍ റൂം, അടുക്കള, ഡൈനിംഗ് ഏരിയ എന്നിവയും മുകളില്‍ 5 ബെഡ്‌റൂം ഒരു വി.ഐ.പി റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. മുകളിലെ നിലയില്‍ കോണ്‍ഫറന്‍സ് ഏരിയയും ഒരുക്കും. നിലവിലെ റസ്റ്റ് ഹൗസില്‍ 5 മുറികളും 2 വി.ഐ.പി മുറികളും ഒരു പി.ഡബ്യു.ഡി മുറി എന്നിവയുണ്ട്. ഇ.ചന്ദ്രശേഖരന്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ആയിരുന്ന സമയത്താണ് ബഡ്ജറ്റില്‍ 2 കോടി വകയിരുത്തിയത്.


Budget | സംസ്ഥാന ബജറ്റില്‍ കാസര്‍കോടിന് നേട്ടങ്ങളേറെ; കാഞ്ഞങ്ങാടിന്റെ സ്വപ്ന പദ്ധതികള്‍ക്ക് പൊന്‍തൂവല്‍; പുതിയ റോഡുകള്‍ക്കും റസ്റ്റ് ഹൗസിനുമായി 10 കോടി, മഞ്ചേശ്വരം തുറമുഖത്തിന് 50 ലക്ഷം, ചീമേനി വ്യവസായ പാര്‍കിന് 10 കോടിയും ഫയര്‍ സ്റ്റേഷന് 3 കോടിയും വകയിരുത്തി



പാണത്തൂര്‍ - പാറക്കടവ് കോളനി റോഡിന് 4 കോടി

കേരള അതിര്‍ത്തിയില്‍ നിന്നും കുടക്, സുള്ള്യ മേഖലകളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് റാണീപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്താനുള്ള എളുപ്പത്തിലുള്ള റോഡാണ് പാണത്തൂര്‍ - പാറക്കടവ് റാണിപുരം റോഡ്. എം.എല്‍.എ ഫണ്ടില്‍ നിന്നും ഒന്നര കോടി ചിലവിട്ട് ഒന്നര കിലോമീറ്ററില്‍ മെക്കാഡം ചെയ്തിരുന്നു. ഈ ബജറ്റില്‍ 4 കോടി രൂപ അനുവദിച്ചു.

കായിക രംഗത്ത് കുതിപ്പേകാന്‍ ബേളൂര്‍ തട്ടുമ്മല്‍ സ്റ്റേഡിയം

ബേളൂര്‍ തട്ടുമ്മല്‍ സ്റ്റേഡിയത്തിന് 1.5 കോടി അനുവദിച്ചു. കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്നാണ് സ്റ്റേഡിയത്തിന് സ്ഥലം കണ്ടത്തിയത്. ഏറ്റവും സൗകര്യ പ്രദമായ രീതിയിലാണ് സ്ഥലം. നിലവിലുള്ള ഗ്രൗണ്ടിനെ സ്റ്റേഡിയമാക്കി മാറ്റും. മലയോര പ്രദേശത്ത് മറ്റ് സ്റ്റേഡിയം ഇല്ല.

മണിക്കല്ല് പാലം 3 കോടി അനുവദിച്ചു

പൂടംകല്ലില്‍ നിന്നും ബളാലിലേക്കുള്ള റോഡിലാണ് മണിക്കല്ല് പാലം കാലപ്പഴക്കത്താല്‍ ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ് . പൂടംകല്ല് ബളാല്‍ റോഡില്‍ ആദ്യഭാഗം എം.എല്‍.എ ഫണ്ടില്‍ നിന്നും 2 കോടി ഉപയോഗിച്ച് നവീകരിച്ചിരുന്നു. കൂടാതെ 5 കോടി കഴിഞ്ഞ ബജറ്റിലും നീക്കി വെച്ചിട്ടുണ്ട്. അതിന്റെ എസ്റ്റിമേറ്റും തുടര്‍പ്രവര്‍ത്തനവും നടന്ന് വരുന്നു. മണിക്കല്ല് പാലം കാലഹരണപ്പെട്ടതാണ്. അതിന്റെ കാലപഴക്കവും ശോചനീയാവസ്ഥയും പരിഗണിച്ച് പുനര്‍നിര്‍മ്മാണത്തിനാണ് 3 കോടി സംസ്ഥാന ബജറ്റില്‍ അനുവദിച്ചത്.

ഉദുമ നിയോജകമണ്ഡലത്തില്‍ പെരിയ എയര്‍സ്ട്രിപ്പിന് 1.10 കോടി; ബേക്കല്‍ കണ്‍വെന്‍ഷന്‍ സെന്ററിനും തുക വകയിരുത്തി

ഉദുമ നിയോജകമണ്ഡലത്തില്‍ പെരിയ എയര്‍സ്ട്രിപ്പിന് 1.10 കോടി രൂപ, ബേക്കല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയ്ക്ക് തുക വകയിരുത്തി. ഉദുമ- മുല്ലച്ചേരി റോഡ് മെക്കാഡം ടാറിംഗിന് അഞ്ച് കോടി രൂപ.

കാസര്‍കോട് നിയോജമകണ്ഡലത്തില്‍ മഹാകവി ടി.ഉബൈദ് മാപ്പിള കലാ അക്കാദമിക്ക് 1 കോടി രൂപ

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മഹാകവി ടി.ഉബൈദ് മാപ്പിള കലാ അക്കാദമിക്ക് സംസ്ഥാന ബജറ്റില്‍ 1 കോടി രൂപ അനുവദിച്ചു. 3 കോടിയാണ് അടങ്കല്‍ തുക. നിര്‍മാണം നടക്കുമ്പോള്‍ ബാക്കി തുക അനുവദിക്കും.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 8 പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചു; മഞ്ചേശ്വരം തുറമുഖത്തിന് 50 ലക്ഷം

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 8 പദ്ധതികള്‍ക്ക് ബജറ്റില്‍ തുക അനുവദിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ മുട്ടം ബേരിക്ക ബീച്ച് ടൂറിസം പദ്ധതി, അടുക്ക-ഇച്ചിലങ്കോട്-വലാക്ക് റോഡ് പുനരുദ്ധാരണം, നയാബസാര്‍ - ഐല സ്‌കൂള്‍ റോഡ് പുനരുദ്ധാരണം എന്നീ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ വീതവും, എന്‍മകജെ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം വികസനത്തിന് 1 കോടി രൂപയും, മഞ്ചേശ്വരം പഞ്ചായത്തിലെ ഹൊസബെട്ടു ബീച്ച് ടൂറിസം പദ്ധതിക്ക് 50 ലക്ഷം രൂപയും, വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ പാത്തൂര്‍ കുദുംബളാച്ചില്‍-ബംഗാരഗുഡ്ഡെ റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും, പൈവളികെ ഗ്രാമ പഞ്ചായത്തിലെ സര്‍ക്കുത്തി-കന്യാല റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചു.

Keywords: News, Kerala, Kerala-News, Kerala-Budget, Budget, Top-Headlines, Manjeshwar Minor Port, Many Benefits, Kasargod District, State, Budget, Endosulfan, Finance Minister, KN Balagopal, Many benefits to Kasargod district in state budget.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia