city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | തിരഞ്ഞെടുപ്പ് വോടർ ലിസ്റ്റിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തഹസിൽദാരെ കയ്യേറ്റം ചെയ്തെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്റഫിന് ഒരു വർഷം തടവ്

കാസർകോട്: (KasargodVartha) തിരഞ്ഞെടുപ്പ് വോടർ ലിസ്റ്റിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തഹസിൽദാരെ കയ്യേറ്റം ചെയ്തെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്റഫിന് ഒരു വർഷം തടവ് ശിക്ഷ. കാസർകോട് ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്‌ട്രേറ്റ് അബ്ദുൽ ബാസിതാണ് എംഎൽഎയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം തടവിന് പുറമെ മൂന്ന് മാസം തടവും 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

Court Verdict | തിരഞ്ഞെടുപ്പ് വോടർ ലിസ്റ്റിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തഹസിൽദാരെ കയ്യേറ്റം ചെയ്തെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്റഫിന് ഒരു വർഷം തടവ്

2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ ജില്ലാ പഞ്ചായത് അംഗമായിരുന്നു എകെഎം അശ്റഫ്. മഞ്ചേശ്വരം ബ്ലോക് പഞ്ചായത് ഓഫീസിൽ വോടർ പട്ടികയിൽ പേരുചേർക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയിൽ പരിശോധന നടത്തുന്നതിടയിൽ തഹസിൽദാരെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. ബങ്കര മഞ്ചേശ്വരത്ത് താമസക്കാരനും മൈസുറു സ്വദേശിയുമായ മുനവർ ഇസ്മാഈലിന്റെ അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

മൈസൂറിൽ ഉണ്ടായിരുന്ന വോട് നീക്കം ചെയ്തതിന്റെ രേഖ കൊണ്ടുവന്നാൽ മാത്രമേ ഇവിടെ പേര് ചേർക്കാൻ കഴിയുകയുള്ളുവെന്നായിരുന്നു തിരഞ്ഞെടുപ്പ് ഡ്യൂടിയിൽ ഉണ്ടായിരുന്ന ഡെപ്യൂടി തഹസിൽദാർ എ ദാമോദരൻ അറിയിച്ചത്. ഇതിനിടെയാണ് തർക്കമുണ്ടായത്. ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കൈകൊണ്ട് അടിച്ചുവെന്നുമായിരുന്നു എ കെ എം അശ്റഫിനെതിരായ കേസ്.

ഇതിൽ ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പ് കോടതി തന്നെ റദ്ദാക്കിയിരുന്നു. കൈ കൊണ്ട് അടിച്ചതിന് ഐപിസി 253 വകുപ്പ് പ്രകാരമാണ് എംഎൽഎയെ ഒരുവർഷം തടവിന് ശിക്ഷിച്ചത്. തടവ് ഒരുവർഷമായത് കൊണ്ട് എംഎൽഎ സ്ഥാനത്തിന് ഭീഷണിയില്ല. ക്രിമിനൽ കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ടാൽ മാത്രമേ എംഎൽഎ സ്ഥാനത്തിന് ഭീഷണിയുണ്ടാവുകയുള്ളൂ.

Court Verdict | തിരഞ്ഞെടുപ്പ് വോടർ ലിസ്റ്റിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തഹസിൽദാരെ കയ്യേറ്റം ചെയ്തെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്റഫിന് ഒരു വർഷം തടവ്

കേസിൽ ജാമ്യമെടുത്തതായും വിധിക്കെതിരെ ജില്ലാ കോടതിയിൽ അപീൽ നൽകുമെന്നും എ കെ എം അശ്റഫ് എംഎൽഎ കാസർകോട് വാർത്തയോട് പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലാണ് വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബശീർ കനില, പഞ്ചായതംഗമായിരുന്ന അബ്ദുല്ല കജ, കായിഞ്ഞി എന്ന അബ്ദുൽ ഖാദർ എന്നിവരെയും എംഎൽഎയ്ക്കൊപ്പം ശിക്ഷിച്ചിട്ടുണ്ട്. കേസിൽ നാലാം പ്രതിയാണ് എ കെ എം അശ്‌റഫ്.

Keywords: News, Kerala, Kasaragod, Manjeswaram, Court Verdict, A K M Ashraf, Politics, Case, Manjeswaram MLA AKM Ashraf sentenced to one year imprisonment.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia