city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | മഞ്ചത്തടുക്ക മഖാം ഉറൂസ് ഡിസംബർ 22 മുതൽ 31 വരെ

കാസർകോട്: (KasargodVartha) മഞ്ചത്തടുക്ക അസ്സയ്യിദ് ഹുസൈന്‍ മദനി എന്ന മഹാന്റെ പേരില്‍ നടത്തി വരാറുള്ള ഉറൂസ് ഡിസംബർ 22 മുതൽ 31 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 22ന് ജുമുഅക്ക് ശേഷം മഖാം സിയാറതോടുകൂടി ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിക്കും. കാസർകോട് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സ്വാഗതം സംഘം ചെയർമാൻ ഖമറുദ്ദീൻ സൺഫ്ലവർ പതാക ഉയർത്തും. അബ്ദുൽ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. എൻ എ നെല്ലിക്കുന്ന് എംഎൽഎ സംബന്ധിക്കും.

Uroos | മഞ്ചത്തടുക്ക മഖാം ഉറൂസ് ഡിസംബർ 22 മുതൽ 31 വരെ

തുടർന്നുള്ള ദിവസങ്ങളിൽ സയ്യിദ് മഹ്‌മൂദ്‌ സഫ്‌വാൻ തങ്ങൾ ഏഴിമല, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ, സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ തങ്ങൾ മുത്തന്നൂർ, സയ്യിദ് മുഖ്താർ തങ്ങൾ കുമ്പോൽ, സയ്യിദ് മുഹമ്മദ് മൗലാ ജമലുല്ലൈലി തങ്ങൾ, സയ്യിദ് എം എസ് എ പൂക്കോയ തങ്ങൾ മുട്ടത്തോടി, നവാസ് മന്നാനി പനവൂർ, ശഫീഖ് അൽ ഖാസിമി കൊണ്ണിയൂർ, അബ്ദുൽ വഹാബ് നഈമി കൊല്ലം, അബ്ദുർ റസാഖ് അബ്റാരി, യു കെ മുഹമ്മദ്‌ ഹനീഫ് നിസാമി മൊഗ്രാൽ, ഉസ്മാൻ ജൗഹരി നെല്ലിയാടി, മുസ്ത്വഫ സഖാഫി തെന്നല, അബ്ദുൽ സലീം വാഫി തുടങ്ങിയവർ പ്രാർഥനക്കും പ്രഭാഷണത്തിനും നേതൃത്വം നൽകും.
  
Uroos | മഞ്ചത്തടുക്ക മഖാം ഉറൂസ് ഡിസംബർ 22 മുതൽ 31 വരെ

ശംസുദ്ദീൻ മദനി, സുഹൈൽ ഫാളിലി, നൗഫൽ ഹുസൈൻ ഫൈസി, ഹുസൈൻ മദനി, സവാദ് ഹാശിമി, അശ്ഫാഖ് ഫൈസി നന്താവര, മുഹമ്മദ്‌ അശ്റഫ്‌ സഖാഫി, അബൂബകർ സിദ്ദീഖ് അൽ ഫാളിലി, ജഅഫർ സ്വാദിഖ് ഹിമമി എന്നിവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ രക്ഷാധികാരി ശംസുദ്ദീൻ മദനി,

വൈസ് ചെയർമാൻ ഖാലിദ് ബാശ, ജെനറൽ കൺവീനർ മഹ്‌മൂദ്‌ മഞ്ചത്തടുക്ക, ട്രഷറർ യു സഅദ് ഹാജി, കൺവീനർ സകരിയ്യ കുന്നിൽ, ശാഫി ഖിദ്മത്ത്, ഇബ്രാഹിം പുളിക്കൂർ എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Uroos, Malayalam News, Manjathadukka, Media Conference, Inauguration, Manjathadukka Maqam Uroos from December 22nd to 31st.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia