city-gold-ad-for-blogger

മംഗളൂരുവില്‍ 2 പേരുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹമീദ് വാണിയമ്പലം

കാസര്‍കോട്: (www.kasargodvartha.com 26.12.2019) മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ രണ്ടു പേരുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കണം.

മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പി എസ് ഹര്‍ഷയുടെ നേതൃത്വത്തില്‍ പോലീസ് നേരിട്ടാണ് അക്രമങ്ങള്‍ നടത്തിയത്. ഒരു വെടിവെപ്പിന്റേതായ യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഏകപക്ഷീയമായാണ് പോലീസ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ മരണമടഞ്ഞ രണ്ട് പേരും പ്രക്ഷോഭത്തില്‍ പങ്കെടുത്തവരല്ല. രണ്ട് കുടുംബങ്ങളുടെ ആശ്രയങ്ങളെയാണ് വംശീയ വെറിയില്‍ കര്‍ണാടക ഭരണകൂടം ഇല്ലാതാക്കിയത്. ഈ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം. മംഗളൂരുവില്‍ നിന്ന് വസ്തുതകള്‍ പുറത്തു വരുന്നത് കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. സത്യസന്ധമായി വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തരെ ഭീഷണിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമാണ് ഏഴ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നാടുകടത്തിയതെന്നും ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി.

മംഗളൂരുവില്‍ 2 പേരുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹമീദ് വാണിയമ്പലം

സര്‍ക്കാര്‍-പോലീസ് ഭാഷ്യം മാത്രമാണ് പുറത്തേക്ക് വരുന്നത്. എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കികൊല്ലാനുള്ള നീക്കമാണ് കര്‍ണാടക സര്‍ക്കാരിന്റേത്. രാജ്യവ്യാപകമായി എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭങ്ങളുമായി വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് പോകും. എന്‍ ആര്‍ സിക്കെതിരെ നിലാപാടുള്ള കേരള സര്‍ക്കാര്‍ കേരളത്തിലെ എന്‍ ആര്‍ സി വിരുദ്ധ സമരത്തെ അടിച്ചമര്‍ത്തുകയും സമരക്കാരെ ജയിലിലടക്കുകയും ചെയ്യുന്നത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മംഗളൂരുവില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീല്‍, നൗഷീന്‍ എന്നിവരുടെ വീടുകളും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരേയും പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, ദേശീയ സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ്, ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡണ്ട് അന്‍സാര്‍ അബൂബക്കര്‍, ഫ്രട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര, ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

മംഗളൂരുവില്‍ 2 പേരുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹമീദ് വാണിയമ്പലം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Police, Top-Headlines, Press meet, Mangaluru Police shooting; Hameed Vaniyambalam demands Judicial investigation
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia