city-gold-ad-for-blogger

Obituary | ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മകന്‍ മരിച്ചു; വിവരമറിഞ്ഞ് അമ്മയും പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: (KasargodVartha) കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തുടര്‍ന്ന് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന മകന്‍ മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ അമ്മ കുഴഞ്ഞ് വീണ് മരിച്ചു.
        
Obituary | ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മകന്‍ മരിച്ചു; വിവരമറിഞ്ഞ് അമ്മയും പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര കൊറക്കോട് നാഗര്‍ക്കട്ട സ്വദേശിയും ജില്ലാ പഞ്ചായതിലെ ഓഫീസ് അസിസ്റ്റന്റ് ജീവനക്കാരനുമായിരുന്ന മഞ്ജുനാഥന്‍ (36) ആണ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഞായറാഴ്ച വൈകീട്ടോടെ മഞ്ജുനാഥന്‍ മരിച്ചു.

മകന്റെ മരണ വിവരം ആശുപത്രി അധികൃതര്‍ അമ്മയെ അറിയിച്ചു. അല്‍പം കഴിഞ്ഞതോടെ അമ്മ സുന്ദരി (56) ആശുപത്രി വരാന്തയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: പരേതനായ സഞ്ജീവ.
   
Obituary | ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മകന്‍ മരിച്ചു; വിവരമറിഞ്ഞ് അമ്മയും പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

Keywords: Kerala News, Kasaragod News, Malayalam News, Thalangara News, Obituary, Kasaragod General Hospital, Man, who was in the hospital's intensive care unit, died; After hearing the information, the mother collapsed and died. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia