city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fine | പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞയാൾ സിസിടിവിയിൽ കുടുങ്ങി; പിഴയീടാക്കി

ഉദുമ: (KasargodVartha) പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞയാൾ സിസിടിവിയിൽ കുടുങ്ങി. ഉദുമ ഗ്രാമപഞ്ചായത് എട്ടാം വാർഡിലെ താമസക്കാരനാണ് കാമറയിൽ കുടുങ്ങിയത്. വീട്ടിൽ നടന്ന ചടങ്ങിന്റെ മാലിന്യങ്ങളാണ് ഇക്കഴിഞ്ഞ നവംബർ അഞ്ചിന് അർധരാത്രി ഉദുമ ചൗക്കിയിലെ റോഡരികിൽ വലിച്ചെറിഞ്ഞത്.

Fine | പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞയാൾ സിസിടിവിയിൽ കുടുങ്ങി; പിഴയീടാക്കി

മാലിന്യം കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ സിസിടിവി പരിശോധിച്ചാണ് മാലിന്യം തള്ളിയയാളെ തിരിച്ചറിഞ്ഞത്. പഞ്ചായത് നിയമനടപടി സ്വീകരിക്കുകയും മാലിന്യം നിക്ഷേപിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Fine | പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞയാൾ സിസിടിവിയിൽ കുടുങ്ങി; പിഴയീടാക്കി

പിന്നാലെ വീട്ടുടമസ്ഥൻ തെറ്റ് ആവർത്തിക്കില്ലെന്നും പിഴ കുറച്ച് തരണമെന്നും ആവശ്യപ്പെട്ട് പഞ്ചായത് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെറിയൊരു തുക പിഴയായി ഈടാക്കിയാണ് പഞ്ചായത് പരാതി തീർപ്പാക്കിയത്. ഉദുമ റസിഡൻസ് അസോസിയേഷന്റെ ഇടപെടലിലാണ് നടപടികൾ സ്വീകരിച്ചത്.

Keywords: News, Kerala, Kasaragod, CCTV, Udma, Fine, Garbage, police, Custody, Vehicle, Man who threw garbage in public place caught on CCTV.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia