മാലിന്യം തള്ളിയ ആളെ കുടുക്കിയത് സ്വന്തം മേല്‍വിലാസവും ഫോട്ടോയും; പിഴ ഈടാക്കി, പ്രദേശം മുഴുവന്‍ വൃത്തിയാക്കാനും നിര്‍ദേശം
പാഞ്ഞാള്‍: (www.kasargodvartha.com 13.11.2020) മണലാടി കയറ്റത്തില്‍ മാലിന്യം തള്ളിയ ആളെ കുടുക്കിയത് സ്വന്തം മേല്‍വിലാസവും ഫോട്ടോയും. രാവിലെ നാട്ടുകാര്‍ മാലിന്യച്ചാക്ക് പരിശോധിച്ചപ്പോഴാണ് ചേലക്കര വെങ്ങാനെല്ലൂര്‍ സ്വദേശിയുടെ ഫോട്ടോയും വിലാസവും ലഭിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് അമ്പ്രക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ആളെ കണ്ടെത്തിയത്. നിരീക്ഷണ ക്യാമറയില്ലാത്ത മണലാടി കയറ്റത്തില്‍ മാലിന്യം കുന്നുകൂടിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഇയാളില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുകയും മാലിന്യം തള്ളിയ പ്രദേശം മുഴുവന്‍ വൃത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു.
Keywords: News, Kerala, Top-Headlines, Waste, Waste dump, Address, Photo, Fine, Man who dumped the garbage trapped with his own address and photo