തിരുവനന്തപുരത്ത് ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊന്നു; പിന്നില്‍ പത്തംഗ സംഘമെന്ന് പൊലീസ്
May 9, 2021, 18:36 IST
തിരുവനന്തപുരം: (www.kasargodvartha.com 09.05.2021) തിരുവനന്തപുരത്ത് ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊന്നു. പിന്നില്‍ പത്തംഗ സംഘമെന്ന് പൊലീസ്. കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവലയൂരില്‍ ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം.
മണമ്പൂര്‍ വില്ലേജില്‍ പെരുംകുളം മിഷന്‍ കോളനിയിലെ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ കൊലപാതകം, മോഷണം, കവര്‍ച്ച, കഞ്ചാവു കൈമാറ്റം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. 
പത്തിലധികം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോഷിയെ വീടിനു സമീപത്തുവച്ച് മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Man stabbed to death in Thiruvananthapuram, Thiruvananthapuram, News, Killed, Top-Headlines, Kerala.