ഏക ആശ്രയമായ ഗൃഹനാഥന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് 19 ലക്ഷം വേണം; വിഷമിച്ച് നിറമിഴികളോടെ കുടുംബം കനിവ് തേടുന്നു
May 8, 2021, 20:15 IST
കാസർകോട്: (www.kasargodvartha.com 08.05.2021) കുടുംബത്തിന്റെ ഏക ആശ്രയമായ ഗൃഹനാഥൻ സുമനസുകളില്‍ നിന്ന് ചികിത്സാ സഹായം തേടുന്നു. സുബൈർ എന്ന 50 കാരനാണ് കഴിഞ്ഞ രണ്ട് വർഷമായി കരൾ സംബന്ധമായ പ്രശ്‌നങ്ങളിൽ പെട്ട് ഏവരുടെയും കനിവ് കാത്തിരിക്കുന്നത്. ചികിത്സയിലായിരുന്ന സുബൈർ അടുത്തിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർമാർ എത്രയും പെട്ടെന്ന് കരള്‍ മാറ്റി വെക്കണം എന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഏകദേശം 19 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ മരുന്നുകൾക്കായി മാസംതോറും 15000 രൂപയും വേണം. നല്ലൊരു തുക വരുന്ന ശസ്ത്രക്രിയയ്ക്ക് ആശുപത്രി അധികൃതരുടെ കനിവിലാണ് 19 ലക്ഷമായി കുറച്ചത്. എന്നാൽ നിർധന കുടുംബമായ ഇദ്ദേഹത്തിന് ഇത് താങ്ങാനാവുന്നതല്ല. ഹോടെൽ തൊഴിലാളി ആയിരുന്ന സുബൈർ രണ്ട് വർഷത്തോളമായി ജോലി ചെയ്യാനാവാതെ വീട്ടിൽ തന്നെയാണ്. നാട്ടുകാരുടെ സഹായത്താലാണ് അഞ്ച് മക്കളടങ്ങിയ കുടുംബം ജീവിച്ചു പോവുന്നത്. മൂന്ന് പെൺമക്കൾ ഉൾപെടെ അഞ്ച് പേരും ചെറിയ കുട്ടികളാണ്.
വർഷങ്ങളായുള്ള ചികിത്സയും നാട്ടുകാരുടെ കരുണയിലാണ് നടന്നത്. മാസംതോറും മരുന്നുകൾക്ക് തന്നെ 10000 രൂപയോളം ചെലവ് വരുന്നുണ്ട്. വിഷമിച്ച് നിറമിഴികളോടെ കഴിയുകയാണ് ഈ കുടുംബം. ഒരു ചെറിയ സഹായം പോലും ഇദ്ദേഹത്തിന് ആശ്വാസമാണ്. ബാങ്ക് അകൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും ചുവടെ നൽകിയിരിക്കുന്നു.
Name: SUBAIR A M
Bank Name: CANARA BANK
Account No. : 0711101072527
IFSC Code: CNRB0000711
Branch: KASARAGOD
Google Pay Number: 8495950455
Keywords: Kerala, News, Kasaragod, Top-Headlines, Helping hands, Needs help, Treatment, Hospital, Doctor, Surgery, Bank Account, Google Pay, Man needs Rs 19 lakh for liver transplant surgery; Family seeks mercy.
< !- START disable copy paste --> 






