city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cyber Fraud | ഹോട് സ്റ്റാർ ആപിൽ നിന്ന് പണം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം; വ്യാജ 'കസ്റ്റമർ കെയറിൽ' ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ!

ആദൂർ: (KasargodVartha) സൈബർ തട്ടിപ്പിൽ കുടുങ്ങി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. ഹോട് സ്റ്റാർ ആപുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യശ്വന്ത (29) എന്നയാൾക്കാണ് പണം നഷ്ടമായത്.
  
Cyber Fraud | ഹോട് സ്റ്റാർ ആപിൽ നിന്ന് പണം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം; വ്യാജ 'കസ്റ്റമർ കെയറിൽ' ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ!

കസ്റ്റമർ കെയർ ഏജൻ്റ് എന്ന വ്യാജേന ഫോണിൽ വിളിച്ചയാൾ 'Avvaldesk' എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 99,623 രൂപ തട്ടിയെടുത്തുവെന്നാണ് യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 420, ഐടി ആക്ട് 66 (ഡി) വകുപ്പുകൾ പ്രകാരം ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ജാഗ്രത പുലർത്തുക

ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകുകയോ അതിനുവേണ്ടി ബാങ്ക് അകൗണ്ട് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള വാഗ്ദാനങ്ങളുമായുള്ള ഫോൺ കോളുകളും, സന്ദേശങ്ങളും, ലിങ്കുകളും നിങ്ങൾക്ക് ലഭിക്കുകയാണെകിൽ പൂർണമായും നിരസിക്കുക. ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാനാവും. അല്ലെകിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപോർട് ചെയ്യാനുള്ള http://www(dot)cybercrime(dot)gov(dot)in പോര്‍ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാനാവുന്നതാണ്.

Cyber Fraud | ഹോട് സ്റ്റാർ ആപിൽ നിന്ന് പണം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം; വ്യാജ 'കസ്റ്റമർ കെയറിൽ' ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ!

Keywords: Cyber Fraud, Crime, Malayalam News, Kasaragod, Adhur, Youth, Hotstar, App, Police, Station, Customer Care, Agent, Phone. Avvaldesk, IPC, Act, Case, Instagram, Telegram, Facebook, WhatsApp, Social Media, Man loses Rs. 99,623 to cyber fraud.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia