Police | 'വേഷം മാറിയെത്തിയ പൊലീസിനെ കണ്ട് യുവാവ് പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടി; എംഡിഎംഎ പുഴയിലൊഴുക്കി തെളിവ് നശിപ്പിച്ചു'; ഒടുവിൽ സംഭവിച്ചത്!
Aug 3, 2023, 14:43 IST
കാസർകോട്: (www.kasargodvartha.com) വേഷം മാറിയെത്തിയ പൊലീസിനെ കണ്ട് യുവാവ് പാലത്തിന്റെ മുകളിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടി. കയ്യിലുണ്ടായിരുന്ന എംഡിഎംഎ പുഴയിലൊഴുക്കി ഇയാൾ തെളിവ് നശിപ്പിച്ചതായും പൊലീസ് പറയുന്നു. തുരുത്തി പുഴയിൽ പെരുമ്പള പാലത്തിന് മുകളിൽ നിന്നാണ് മുൻ മോഷ്ടാവ് കൂടിയായ യുവാവ് പുഴയിലേക്ക് എടുത്ത് ചാടിയത്.
'യുവാവ് എംഡിഎംഎ ഇടപാട് നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വേഷം മാറി രഹസ്യമായി പിന്തുടർന്നത്. പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന കേസിൽ അടക്കം പ്രതിയായ മോഷ്ടാവ് തന്നെ പൊലീസ് പിന്തുടരുന്നതായി മനസിലാക്കിയതോടെയാണ് പെരുമ്പള പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടി കയ്യിലുണ്ടായിരുന്ന എംഡിഎംഎ പുഴയിലൊഴുക്കിയത്.
പിന്നീട് കൂളായി നീന്തി കരയിലേക്ക് വന്ന യുവാവ് വിജയാഹ്ലാദത്തിൽ പൊലീസിനെ സമീപിച്ചു. എന്നാൽ യുവാവിന്റെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെത്തിയില്ലെങ്കിലും കഞ്ചാവ് വലിച്ചതായി സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുവരികയും പെറ്റി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്', പൊലീസ് വൃത്തങ്ങൾ പറയുന്നു.
യുവാവിനെ ചോദ്യം ചെയ്തുവെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ തന്റെ കയ്യിൽ 10 ഗ്രാം എംഡിഎംഎ ഉള്ളതായും തെളിവ് നശിപ്പിക്കാനാണ് പുഴയിൽ ചാടിയതെന്നും യുവാവ് വെളിപ്പെടുത്തിയതായും എന്നാൽ തെളിവ് ഇല്ലാത്തതിനാൽ കേസെടുക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു.
Keywords: News, Kasaragod, Kerala, MDMA, Accused, Police, Bridge, River, Escape, Man jumps in river to escape police.
< !- START disable copy paste -->