city-gold-ad-for-blogger

Wild Boar Attack | സ്‌കൂടറിൽ സഞ്ചരിക്കുമ്പോൾ അച്ഛനെയും മകളെയും കാട്ടുപന്നി ആക്രമിച്ചതിന് പിന്നാലെ മറ്റൊരാൾക്ക് കൂടി കുത്തേറ്റു; ശല്യം അതിരൂക്ഷം

വെള്ളരിക്കുണ്ട്: (www.kasargodvartha.com) സ്‌കൂടറിൽ സഞ്ചരിക്കുമ്പോൾ അച്ഛനും മകൾക്കും കാട്ടുപന്നിയുടെ കുത്തേറ്റതിന് പിന്നാലെ മറ്റൊരാൾക്ക് കൂടി കുത്തേറ്റു. പരപ്പ പന്നിയെറിഞ്ഞകൊല്ലിയിലെ കൊട്ടൻകുഞ്ഞി എന്ന് വിളിക്കുന്ന കൃഷ്ണനാണ് (45) കൈക്ക് ഗുരുതരമായി പരിക്കേറ്റത്. പരപ്പ ടൗണിനടുത്ത് കുറുഞ്ചിറ തോട്ടത്തിൽ നാല് പേർ ചേർന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് കാട്ടുപന്നികൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.
               
Wild Boar Attack | സ്‌കൂടറിൽ സഞ്ചരിക്കുമ്പോൾ അച്ഛനെയും മകളെയും കാട്ടുപന്നി ആക്രമിച്ചതിന് പിന്നാലെ മറ്റൊരാൾക്ക് കൂടി കുത്തേറ്റു; ശല്യം അതിരൂക്ഷം

തിങ്കളാഴ്ച വൈകീട്ട് നർക്കിലക്കാട് സ്കൂടറിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകൾക്കും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സ്കൂടർ പൂർണമായും തകരുകയും ചെയ്തു. ഭീമനടി കുറിഞ്ചേരിയിലെ കുന്നപറമ്പിൽ അജയ് (35), മകൾ അനന്യ (11) എന്നിവർക്കെതിരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വെള്ളരിക്കുണ്ട് ടൗണിലെ സ്കൂളിൽ നിന്ന് മകളുടെ ഡാൻസ് പരിശീലനം കഴിഞ്ഞ് വൈകുന്നേരം നാലുമണിക്ക് വീട്ടിലേക്ക് സ്കൂടർ ഓടിച്ചു വരുമ്പോഴായിരുന്നു സംഭവം.
          
                    
Wild Boar Attack | സ്‌കൂടറിൽ സഞ്ചരിക്കുമ്പോൾ അച്ഛനെയും മകളെയും കാട്ടുപന്നി ആക്രമിച്ചതിന് പിന്നാലെ മറ്റൊരാൾക്ക് കൂടി കുത്തേറ്റു; ശല്യം അതിരൂക്ഷം


പ്ലാച്ചിക്കര ഫോറസ്റ്റിന് സമീപം വച്ച് കാട്ടുപന്നി ഇവർക്ക് നേരെ ചാടി വീഴുകയായിരുന്നു. സ്കൂടറിന് മാത്രം 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം ബളാൽ പഞ്ചായതിലും ചിലർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിരുന്നു. അതിനിടെയാണ് ഒരാൾക്ക് കൂടി പന്നിയുടെ ആക്രമത്തിൽ പരിക്കേറ്റത്.

Keywords: Man Injured In Wild Boar Attack, News, Top-Headlines, Vellarikundu, Man, Injured, Scooter, Attack, Animal, Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia