city-gold-ad-for-blogger

Murder Case | 'നീതുവിന്റെ കൊലയാളിയായ ഭർത്താവ് തിരുവനന്തപുരത്ത് കുടുങ്ങി'; കാസർകോട്ടേക്ക് കൊണ്ടുവരും; പിടിയിലായത് മുംബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ലോഡ്‌ജിൽ വെച്ച്'

ബദിയഡുക്ക: (www.kasargodvartha.com) കൊല്ലം കനിയതോട് മുഖത്തല സ്വാദേശിനിയായ നീതു കൃഷ്ണയെ (28) കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവിനെ തിരുവനന്തപുരത്ത് പിടികൂടിയതായി പൊലീസ് അറിയിച്ചു. വയനാട് വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആന്റോ സെബാസ്റ്റ്യനെ (40) യാണ് തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്‌ജിൽ വെച്ച് പ്രത്യേക സംഘം പിടികൂടിയത്.

Murder Case | 'നീതുവിന്റെ കൊലയാളിയായ ഭർത്താവ് തിരുവനന്തപുരത്ത് കുടുങ്ങി'; കാസർകോട്ടേക്ക് കൊണ്ടുവരും; പിടിയിലായത് മുംബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ലോഡ്‌ജിൽ വെച്ച്'

 തമ്പാനൂരിലെ ലോഡ്‌ജിൽ മുറിയെടുത്ത് കുളിച്ച് ഒരുങ്ങി മുംബൈയിലേക്ക് ട്രെയിൻ കയറാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പ്രത്യേക സംഘം ലോഡ്ജിലെത്തി പൊക്കുകയായിരുന്നു. ഇയാളുമായി അന്വേഷണ സംഘം കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്. പ്രാഥമികമായ ചോദ്യം ചെയ്യലിൽ ഇയാൾ തന്നെയാണ് കൊലപാതകിയെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കാസർകോട് എത്തിച്ച ശേഷം വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.

അതിനിടെ നീതുവിന്റെ മരണം സംബന്ധിച്ചുള്ള പോസ്റ്റ് മോർടത്തിന്റെ പ്രാഥമിക റിപോർട് പുറത്തുവന്നിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ് മോർടം റിപോർടിൽ സൂചിപ്പിക്കുന്നത്. പുറമെ മുറിവ് കാണാൻ ഇല്ലെങ്കിലും തലയോട്ടിക്കുള്ളിൽ മാരകമായ ക്ഷതമേറ്റിട്ടുണ്ട്, എന്തെങ്കിലും ആയുധം വെച്ച് അടിച്ചാലുണ്ടാകുന്ന ക്ഷതമാണ് ഇതെന്നാണ് റിപോർട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ദുർഗന്ധം വമിക്കുന്ന രീതിയിൽ ഇവർ താമസിച്ചുവന്നിരുന്ന പെർള ഏൽക്കാന മഞ്ഞിക്കളയിലെ റബർ തോട്ടത്തിന് അകത്തുള്ള നാലുകെട്ടുള്ള വീട്ടിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചുവന്നിരുന്ന ഭർത്താവായ ആന്റോ രക്ഷപ്പെട്ടിരുന്നു. ആദ്യം കോഴിക്കോട്ട് എത്തിയ ഇയാൾ പിന്നീട് എറണാകുളത്തും അവിടെ നിന്ന് തിരുവനന്തപുരത്തും എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ സൈബർ സെൽ സിഐ പ്രേംസദൻ, ബദിയടുക്ക എസ്ഐ വിനോദ് കുമാർ, എസ്ഐ ബാലകൃഷ്ണൻ, സ്‌ക്വാഡ് അംഗങ്ങൾ തുടങ്ങി എട്ട് പേരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സൈബർ സെലിന്റെ സഹായത്തോടെയാണ് പ്രതി എവിടെയെല്ലാം എത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

സംഭവം നടന്ന് മൂന്നാം ദിവസം തന്നെ ഭർത്താവിനെ വലയിലാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത് പൊലീസ് സേനയ്ക്ക് തന്നെ അഭിമാനമായി മാറിയിട്ടുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. ഒന്നര മാസം മുമ്പാണ് നീതുവും ആന്റോയും റബർ ടാപിങ്ങിനായി ഏൽക്കാനയിൽ എത്തിയത്. കൊലയ്ക്കുള്ള കാരണം എന്താണെന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിൽ കൂടി മാത്രമേ വ്യക്തമാവുകയുള്ളൂ.

Murder Case | 'നീതുവിന്റെ കൊലയാളിയായ ഭർത്താവ് തിരുവനന്തപുരത്ത് കുടുങ്ങി'; കാസർകോട്ടേക്ക് കൊണ്ടുവരും; പിടിയിലായത് മുംബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ലോഡ്‌ജിൽ വെച്ച്'

Keywords:  Top-Headlines, Kasaragod, Arrested, Murder, Police, Killed, Custody, Lodge, Thiruvananthapuram, Investigation, Badiyadukka, Latest-News,  Man Held For Murder Of Woman.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia