Arrested പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പിതാവിന് കഠിന തടവും പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: (KasargodVartha) ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പിതാവിന് 48 വര്‍ഷം കഠിനതടവും 70,000 രൂപയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. ഐപിസി വകുപ്പുകള്‍ പ്രകാരം നാലര വര്‍ഷ കഠിനതടവിനും പോക്‌സോ നിയമപ്രകാരം 42 വര്‍ഷം കഠിനതടവിനും 70,000 രൂപ പിഴ അടക്കുന്നതിനും പുറമെ ജൂവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒന്നര വര്‍ഷം കഠിനതടവിനുമാണ് വിധിച്ചത്.
കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലയെങ്കില്‍ ഒന്നരവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു. രക്ഷിക്കേണ്ടവന്‍ തന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.
അതേസമയം ഭാര്യയുടെ ആത്മഹത്യയില്‍ പ്രേരണ കുറ്റത്തിനും ബിവറേജസിനകത്ത് നിന്നും വിദേശമദ്യം മോഷണം നടത്തിയ കേസിലും പ്രതിയാണ് പോക്‌സോ കേസില്‍ അകത്തായതെന്ന് പൊലീസ് പറഞ്ഞു. അമ്മ മരിച്ച കുട്ടി പിതാവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. 2020 നും അതിനുമുന്‍പും വീടിനകത്ത് വച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചതന്നും പൊലീസ് വ്യക്തമാക്കി.
ഒരു ദിവസം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോകാതെ ഇരുന്ന കുട്ടിയോട് സ്‌കൂള്‍ അധികൃതര്‍ വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് കുട്ടി എല്ലാ വിവരങ്ങളും പറയുന്നത്.തുടര്‍ന്ന് ശിശു സംരക്ഷണ സമിതിയെ ഉള്‍പ്പെടെ അറിയിച്ചു കേസ് റെജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Keywords: Newes, Kerala, Crime, Police, court, Court Order, Jail, Jailed, Fine, Son, Father, House, Molestation, Case, Top-Headlines, Man gets 48 years imprisonment and fine for molestation against minor boy.