തനിച്ച് താമസിക്കുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Aug 23, 2020, 19:16 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 23.08.2020) ബളാൽ പാൽചുരം തട്ടിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാൽചുരംത്തട്ടിലെ പാറയ്ക്കൽ കുട്ടിച്ചൻ എന്ന കെ ജെ വർഗീസിനെ (56) യാണ് ഞായറാഴ്ച ഉച്ചയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഭാര്യയും മക്കളും പുറത്ത് ജോലി ചെയ്യുന്നതിനാൽ കുട്ടിച്ചൻ വീട്ടിൽ തനിച്ചാണ് താമസം. ഞായറാഴ്ച ഉച്ചയായിട്ടും കുട്ടിച്ചൻ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വെള്ളരിക്കുണ്ട് പോലീസിൽ വിവരം അറിയിച്ചു.
Keywords: News, Kerala, Kasaragod, Vellarikundu, Top Headline, Trending, wife, Man, Death, House, Man found dead inside the house
< !- START disable copy paste -->

ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളു വെന്ന് വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദൻ കാസർകോട് വാർത്തയോട് പറഞ്ഞു.
പ്രജീനയാണ് ഭാര്യ. മക്കൾ: ജോസഫ്, മേരി കുട്ടി. മരുമക്കൾ:റോബിൻ, ആൻ മേരി.