കുടുംബവഴക്ക്; അടിയേറ്റ് മകന്‍ ആശുപത്രിയിലായതിനു പിന്നാലെ പിതാവിനെ കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jul 18, 2020, 12:21 IST
ചീമേനി: (www.kasargodvartha.com 18.07.2020) കുടുംബവഴക്കിനെ തുടര്‍ന്ന് അടിയേറ്റ് മകന്‍ ആശുപത്രിയിലായതിനു പിന്നാലെ പിതാവിനെ കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പൊലീസ് സ്റ്റേഷന്‍പരിധിയിലെ പുത്തിലോട്ട് ചൂരിക്കൊവ്വലില്‍ പി പി ബാലകൃഷ്ണനെ (60)യാണ് വീട്ടുമുറ്റത്തെ കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബ വഴക്കിനിടെ ബാലകൃഷ്ണന്‍ മകന്‍ ഷിജുവിനെ (30) തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഷിജു ചെറുവത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മകനെ മര്‍ദിക്കേണ്ടിവന്നതിനാല്‍ കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിനു പിന്നാലെയാണ് രാത്രി കിണറ്റിന്റെ കപ്പിയില്‍ ബാലകൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പരിസരവാസികള്‍ കുരുക്കഴിച്ച് മാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുശീല. മക്കള്‍: ഷിജു, ഷിജിത്ത്. മരുമകള്‍: രേഷ്മ. സഹോദരങ്ങള്‍: പി പി ചന്ദ്രന്‍, പി പി പത്മിന, പരേതനായ പി പി ശശി.
Keywords: Kasaragod, Kerala, news, Top-Headlines, Hanged, Family, cheemeni, Man found dead hanged
< !- START disable copy paste -->