city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chocolate | ഡയറി മിൽക്ക് ചോക്ലേറ്റിൽ ഇഴയുന്ന പുഴു; വീഡിയോ പുറത്ത്; പ്രതികരിച്ച് കാഡ്ബറി

ഹൈദരാബാദ്: (KasaragodVartha)  നഗരത്തിലെ മെട്രോ സ്‌റ്റേഷനിൽ നിന്ന് വാങ്ങിയ കാഡ്‌ബറി ഡയറി മിൽക്ക് ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തി. ചോക്ലേറ്റിൽ ഇഴയുന്ന ജീവനുള്ള പുഴുവിനെ കണ്ടെത്തിയ കാര്യം വീഡിയോ സഹിതം റോബിൻ സാക്കിയസ് എന്ന ഉപയോക്താവാണ് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചത്. അമീർപേട്ട് മെട്രോ സ്‌റ്റേഷനിലെ രത്‌നദീപ് റീട്ടെയിൽ സ്റ്റോറിൽ നിന്നാണ് ഇയാൾ ചോക്ലേറ്റ് വാങ്ങിയത്. ഇതോടൊപ്പം ബില്ലിൻ്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.


Chocolate | ഡയറി മിൽക്ക് ചോക്ലേറ്റിൽ ഇഴയുന്ന പുഴു; വീഡിയോ പുറത്ത്; പ്രതികരിച്ച് കാഡ്ബറി

'ഇന്ന്, രത്‌നദീപ് മെട്രോ അമീർപേട്ടിൽ നിന്ന് വാങ്ങിയ കാഡ്ബറി ചോക്ലേറ്റിൽ പുഴു ഇഴയുന്നതായി കണ്ടെത്തി. ഈ ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന നടത്തിയതാണോ, പൊതുജനാരോഗ്യ അപകടങ്ങൾക്ക് ആരാണ് ഉത്തരവാദി?', പോസ്റ്റിൽ ചോദിക്കുന്നു. പിന്നാലെ പോസ്റ്റ് വൈറലാകുകയും അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ നെറ്റിസൺസ് ആവശ്യപ്പെടുകയും ചെയ്തു.
'കാഡ്ബറി അധികൃതരോട് പരാതി ഉന്നയിക്കുക. സാമ്പിൾ ശേഖരിക്കാനും അന്വേഷിക്കാനും ടീം വരും', എന്നായിരുന്നു ഒരു ഉപയോക്താവ് പ്രതികരിച്ചത്.
പരാതി നൽകണമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടണമെന്നും മറ്റൊരു ഉപയോക്താവ് എഴുതി. നല്ല അഭിഭാഷകനെ സമീപിച്ച് ഉചിതമായ കോടതിയിൽ കേസ് ഫയൽ ചെയ്‌താൽ കൂടുതൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് വേറൊരു ഉപയോക്താവ് വ്യക്തമാക്കി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനും പോസ്റ്റിനോട് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം നൽകിയതായി പോസ്റ്റിൽ പറയുന്നു.

പ്രതികരിച്ച് കാഡ്ബറി


പോസ്റ്റ് വൈറലായതോടെ കാഡ്ബറി ഡയറി മിൽക്കും സാമൂഹ്യ മാധ്യമത്തിൽ പ്രതികരണവുമായി രംഗത്തെത്തി. റോബിനിൽ നിന്ന് ചോക്ലേറ്റ് വാങ്ങിയതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. 

'മൊണ്ടെലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് കാഡ്‌ബറി ഇന്ത്യ ലിമിറ്റഡ്) ഉന്നത നിലവാരം നിലനിർത്താൻ ശ്രമിക്കുന്നു. നിങ്ങൾക്ക് ദുഖകരമായ ഒരു അനുഭവം നേരിടേണ്ടി വന്നുവെന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങളുടെ മുഴുവൻ പേരും വിലാസവും ഫോൺ നമ്പറും ചോക്ലേറ്റ് വാങ്ങിയതും അടക്കമുള്ള വിവരങ്ങൾ suggestions(at)mdlzindia(dot)com എന്ന വിലാസത്തിൽ അയക്കുക. നിങ്ങളുടെ പരാതിയിൽ നടപടിയെടുക്കാൻ ഈ വിശദാംശങ്ങളെല്ലാം ഞങ്ങൾ അഭ്യർത്ഥിക്കുന്നു', കാഡ്ബറി പോസ്റ്റിൽ കുറിച്ചു.

Keywords: Dairy Milk, Chocolate, Cadbury, Netizens, Viral, Man Finds Worm 'Crawling' In Dairy Milk Chocolate, Cadbury Responds.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia