Obituary | കോഴി ഫാമിൽ നിന്നും ഷോകേറ്റ് ഗൃഹനാഥൻ മരിച്ചു
Jul 31, 2023, 16:26 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) പരപ്പയിൽ കോഴി ഫാമിൽ നിന്നും ഷോകേറ്റ് ഗൃഹനാഥൻ മരിച്ചു. പരപ്പ പയാളത്ത് കോഴി ഫാം നടത്തുന്ന കണിപ്പറമ്പിൽ റോയി (58) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് അപകടം. വീട്ടിൽ നിന്നും കോഴി ഫാമിലേക്ക് വന്ന റോയിയെ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഷൈല വന്ന് നോക്കിയപ്പോഴാണ് കോഴി ഫാമിനകത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻ പ്രദേശവാസികളുടെ സഹായത്തോടെ പരപ്പയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മക്കൾ: ലിന്റു, ലിയ.
ഉടൻ പ്രദേശവാസികളുടെ സഹായത്തോടെ പരപ്പയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മക്കൾ: ലിന്റു, ലിയ.