പള്ളിയില്‍ നിന്നും തറാവീഹ് നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങവെ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Jun 4, 2017, 12:49 IST
പെരിയ: (www.kasargodvartha.com 04.06.2017) പള്ളിയില്‍ നിന്നും തറാവീഹ് നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കുണിയ കൂണ്ടൂരിലെ പരേതരായ അന്തുഞ്ഞി - ആമിന ദമ്പതികളുടെ മകന്‍ എ കെ മഹ് മൂദാണ്(67) മരിച്ചത്. ശനിയാഴ്ച രാത്രി 9.45 ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
കുണിയ ജുമാ മസ്ജിദില്‍ നിന്നും തറാവീഹ് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന മഹ് മൂദ് സഞ്ചരിച്ച ബൈക്കിന് പിറകില്‍ ഇരുമ്പ് കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. ദേശീയപാതയില്‍ കുണിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ വച്ചാണ് അപകട. മഹ് മൂദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കാസര്‍കോട് ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. ഇതിനുശേഷം ലോറി കുറച്ചകലെ ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ബേക്കല്‍ പോലിസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. പാതയുടെ അരികിലൂടെ പോവുകയായിരുന്ന ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: കുഞ്ഞിബി. മക്കള്‍: നാസര്‍, ജുവൈരിയ, സൗദ, സകരിയ്യ, ആരിഫ. മരുമക്കള്‍ മുത്തലിബ്, അഷ്‌റഫ്, ഷരീഫ്, ശാമില, സമീന. സഹോദരങ്ങള്‍: എ കെ അബ്ദുര്‍ റഹ് മാന്‍, സൈനബ.
Keywords: Kerala, kasaragod, Top-Headlines, news, Masjid, Prayer meet, Accident, Death, Lorry, Bike-Accident, Periya, man dies after accident