Accident | ബുള്ളറ്റ് ബൈക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
Jan 4, 2024, 12:00 IST
ബേക്കൽ: (KasargodVartha) ബുള്ളറ്റ് ബൈക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ബേക്കല്‍ കുറുംബ ഭഗവതിക്ഷേത്രത്തിലെ കടവന്‍ ബേക്കൽ വിഷ്ണുമഠം യജമാൻ നഗറിലെ കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് കെ എസ് ടി പി സംസ്ഥാന പാതയിൽ ബേക്കൽ ചിറമ്മൽ സര്‍കാര്‍ സ്കൂളിന് സമീപമായിരുന്നു അപകടം.
പള്ളിക്കര ഭാഗത്ത് നിന്നും കാസർകോട്ടേക്ക് പോകുകയായിരുന്ന ബൈകാണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിരാമനെ ഓടിക്കൂടിയവർ ഉടൻ തന്നെ ആദ്യം ഉദുമയിലെ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. വ്യാഴാഴ്ച ഉച്ചയോടെ ബേക്കൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.
ഭാര്യ: പാച്ചു. മക്കൾ: ജാനകി, പ്രേമ കാസർകോട്, സുനിൽ (ദുബൈ) , ദേവി, ഗോവിന്ദൻ, ഗോപി, കരുണൻ, പരേതനായ ബാബു. മരുമക്കൾ: ഷക്കീല, ചന്ദ്രൻ കാസർകോട്, സുജാത, സൂമീഷ കണ്ണൂർ, അനിൽ, പരേതനായ സുബ്രഹ്മണ്യൻ.
Keywords: News, Kerala, Kasaragod, Bekal, Obituary, Malayalam News, Accident, Injured, Hospital, Man died in bike accident. < !- START disable copy paste -->