city-gold-ad-for-blogger

Obituary | മീൻപിടുത്തത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു; 2 പേർ നീന്തി രക്ഷപ്പെട്ടു

പയ്യന്നൂർ: (www.kasargodvartha.com) രാമന്തളിയിൽ മീൻപിടുത്തത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ട് പേർ നീന്തിരക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി കുന്നുമ്മൽ റശീദ് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തൃക്കരിപ്പൂർ തയ്യിൽ കടപ്പുറം ഭാഗത്ത് മീൻ പിടിക്കാൻ ചെറുതോണിയിൽ എത്തിയ മൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

Obituary | മീൻപിടുത്തത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു; 2 പേർ നീന്തി രക്ഷപ്പെട്ടു

മരിച്ച ആളുടെ സഹോദരനും മറ്റൊരാളുമാണ് തിരമാലകളിൽ നിന്ന് നീന്തി രക്ഷപ്പെട്ടത്. ഇവരാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. കടലിൽ തിരമാലകളിൽപ്പെട്ട റശീദിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരിച്ചിരുന്നു.

Obituary | മീൻപിടുത്തത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു; 2 പേർ നീന്തി രക്ഷപ്പെട്ടു

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജിലേക്ക് മാറ്റി. വിവരം അറിഞ്ഞ് തൃക്കരിപ്പൂർ തീരദേശ പൊലീസും, പയ്യന്നൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു

Keywords: News, Payyannur, Kasaragod, Kerala, Obituary, Fisherman, Ramanthali, Man died after fishing boat capsized.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia