ഉറക്കത്തിനിടെ തണുപ്പകറ്റാന്‍ കൂട്ടിയിട്ട തീയില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
Jan 12, 2020, 12:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.01.2020) ഉറക്കത്തിനിടെ തണുപ്പകറ്റാന്‍ കൂട്ടിയിട്ട തീയില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പരപ്പ പള്ളത്തുമലയിലെ അടുക്കന്റെ മകന്‍ പൊക്ലന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊക്ലന്‍ വീട്ടില്‍ തനിച്ചാണ് താമസം. തണുപ്പ് കാരണം കട്ടിലിന് സമീപം തീയിട്ടതായിരുന്നു. ഉറക്കത്തിനിടെ കട്ടിലില്‍ നിന്നും തീയില്‍ വീഴുകയായിരുന്നു.
നിലവിളി കേട്ട് അയല്‍വാസികളെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളലേറ്റ് നില ഗുരുതരാവസ്ഥയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ നാരായണി. സന്ധ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ജിജോ, ഉണ്ണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Death, Top-Headlines, Man burned to death
< !- START disable copy paste -->