Police Booked | ബസിൽ യാത്ര ചെയ്യുകയായിരുന്ന 19 കാരിക്ക് നേരെ സ്വയംഭോഗം നടത്തിയതായി പരാതി; 40 വയസ് പ്രായം തോന്നിക്കുന്നയാൾക്കെതിരെ കേസെടുത്തു; പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി
Sep 21, 2023, 11:07 IST
കുമ്പള: (www.kasargodvartha.com) ബസിൽ യാത്ര ചെയ്യുകയായിരുന്ന 19 കാരിക്ക് നേരെ സ്വയംഭോഗം നടത്തിയെന്ന പരാതിയിൽ 40 വയസ് പ്രായം തോന്നിക്കുന്നയാൾക്കെതിരെ കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് കുമ്പളയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബസിൽ വെച്ച് അപമാന ശ്രമം ഉണ്ടായെന്നാണ് ആരോപണം.
യുവതി ഇരുന്ന സീറ്റിന് സമീപം നിന്നിരുന്ന ഇയാൾ പാന്റിന്റെ സിബ് താഴ്ത്തി സ്വയംഭോഗം നടത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഞാണക്കേട് കാരണം ബസിൽ വെച്ച് യുവതി പ്രതികരിച്ചിരുന്നില്ല. ബസ് കുമ്പളയിൽ എത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി കാമറകൾ അടക്കം പരിശോധിച്ച് വരികയാണ്.
Keywords: News, Kumbala, Kasaragod, Kerala, Police FIR, Police, Crime, Man booked on charge of misbehaving with woman in bus.
< !- START disable copy paste -->