Police Booked | കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചതായി പരാതി; കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു
Mar 4, 2024, 17:02 IST
ചന്തേര: (KasargodVartha) കാർ, കെഎസ്ആർടിസി ബസിന് കുറുകെയിട്ട് മാർഗതടസം സൃഷ്ടിച്ച് ഡ്രൈവറെ മർദിച്ചതായുള്ള പരാതിയിൽ കാർ ഡ്രൈവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കുണ്ടംകുഴി സ്വദേശി കെ എം കൃഷ്ണഭട്ടിന്റെ പരാതിയിലാണ് കെ എൽ 60 9446 നമ്പർ കാർ ഡ്രൈവർക്കെതിരെ ചന്തേര പൊലീസ് കേസെടു ത്തത്.
ദേശീയപാതയിൽ പിലിക്കോട് വെച്ച് കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിനെ മറികടന്ന വിരോധം വെച്ച് ബസിന് കുറുകെ കാർ നിർത്തിയിട്ട് മാർഗം തടസം സൃഷ്ടിക്കുകയും കൈകൊണ്ട് അടിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: Police Booked, Malayalam News, Kasaragod, Crime, Chandera, KSRTC, Car, Bus, Roadblock, Driver, Beaten, Complaint, Police, Kundamkuzhy, National Highway, Man booked on charge of assaulting KSRTC driver.
< !- START disable copy paste -->